മറച്ചു വച്ചിട്ട് കാര്യമില്ല, സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായി: കെ. മുരളീധരൻ

ചികിത്സാ പിഴവ് പരാതികൾ ആരോഗ്യ വകുപ്പിനെ പ്രയാസപ്പെടുത്തുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു
മറച്ചു വച്ചിട്ട് കാര്യമില്ല, സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായി: കെ. മുരളീധരൻ
Published on: 
Updated on: 

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിൽ ആരോഗ്യവകുപ്പിന്റെ വീഴ്ച തുറന്ന് സമ്മതിച്ച് മന്ത്രി കെ. മുരളീധരൻ. ചികിത്സാ പിഴവ് മറച്ചു വച്ചിട്ട് കാര്യമില്ല. കോട്ടയം മെഡിക്കൽ കോളേജിനെതിരായത് കഴമ്പുള്ള പരാതിയാണ്. എന്ത് നടപടി വേണമെന്ന് ഗൗരവമായി ആലോചിക്കും. ചികിത്സാ പിഴവ് ആരോപണത്തിൽ കർശന നടപടി ഉണ്ടാകും. ചികിത്സാ പിഴവ് പരാതികൾ ആരോഗ്യ വകുപ്പിനെ പ്രയാസപ്പെടുത്തുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.

"ചികിത്സാ പിഴവ് മറച്ചു വച്ചിട്ട് കാര്യമില്ല. അത് ആരോഗ്യ വകുപ്പിനെ പ്രയാസപ്പെടുത്തുന്നുണ്ട്. ചികിത്സപ്പിഴവിന്റെ പേരിൽ മരണം സംഭവിക്കുന്നത് ദുഃഖകരമാണ്. നാലഞ്ചു കേസുകളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തത്. ചില കേസുകൾ സ്വാഭാവികമായും സംഭവിക്കുന്ന കാര്യങ്ങളാണ്. ചില കേസുകൾ ഗൗരവമുള്ളതാണ്. കോട്ടയത്ത് സംഭവിച്ചത് ഗൗരവമുള്ള കേസാണ്. ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ പോലെയല്ല കോട്ടയത്തെ വിഷയം. അത് ന്യായീകരിക്കാൻ കഴിയില്ല. അതിൽ എന്തുവേണമെന്ന് സർക്കാർ ഗൗരവമായി ആലോചിക്കും. തുടർന്ന് നടപടികൾ സ്വീകരിക്കും", ആരോഗ്യമന്ത്രി.

മറച്ചു വച്ചിട്ട് കാര്യമില്ല, സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായി: കെ. മുരളീധരൻ
അഴിമതിക്കേസിലെ ആരോപണവിധേയന് സ്ഥാനം; മുഖ്യമന്ത്രി ചെയർമാനായ ഹെൽത്ത് ടാസ്‌ക് ഫോഴ്‌സിൻ്റെ നടത്തിപ്പിൽ ദുരൂഹത

അതേസമയം, ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റത്തിന് സർക്കാർ രൂപീകരിച്ച ടാസ്ക് ഫോഴ്സിനെതിരായ ആരോപണങ്ങളിലും ആരോഗ്യ മന്ത്രി പ്രതികരിച്ചു. ആരോഗ്യവകുപ്പിലെ ടാസ്ക് ഫോഴ്സ് ലക്ഷ്യം ആരോഗ്യ രംഗത്തെ മുന്നേറ്റമാണ്. അതിൽ മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനുമാണ്. അംഗങ്ങൾ ഓരോ മേഖലയിലും വിദഗ്ധരായിട്ടുള്ളവരും. കേരളത്തിലെ ഉദ്യോഗസ്ഥർ ആ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കേണ്ടവരാണ്. അവർ കമ്മറ്റിയിൽ ഇല്ല എന്ന് വച്ച് കമ്മറ്റി കുഴപ്പം പിടിച്ചത് ആവില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് സംബന്ധിച്ച് വ്യക്തത വരുത്തും. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്യുന്നത്. കമ്മിറ്റി രൂപീകരണത്തിൽ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഒരു തർക്കവുമില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

മറച്ചു വച്ചിട്ട് കാര്യമില്ല, സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായി: കെ. മുരളീധരൻ
"ബയോ ഇക്വലൻസ് പഠനം നടത്താത്ത ജനറിക് മരുന്ന് നൽകി"; എസ്എംഎ ബാധിതരായ കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്നുവെന്ന് രക്ഷിതാക്കൾ

മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ച ഹെൽത്ത് ടാസ്‌ക് ഫോഴ്‌സിൻ്റെ മറവിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലേക്ക് കോർപ്പറേറ്റുകൾക്ക് കടന്ന് വരാന്‍ വഴിയൊരുക്കാനാണെന്ന് ആരോപണം. അഴിമതിക്കേസിൽ ആരോപണവിധേയനായ ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാൾ അടക്കമുള്ളവരാണ് പതിനാറംഗ സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്. രാജ്യത്തെ വൻകിട ആരോഗ്യ കോർപ്പറേറ്റ് പ്രമുഖർ സമിതിയിൽ സ്ഥാനംപിടിച്ചപ്പോൾ, കേരളത്തിലെ മുൻനിര പൊതുജനാരോഗ്യ വിദഗ്ധരെയും ആരോഗ്യവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരെയും പൂർണമായും തഴഞ്ഞു. ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ വൻകിട കമ്പനികൾക്ക് കൈമാറാനും സ്വകാര്യവൽക്കരണത്തിനും ആണ് സർക്കാർ വഴിയൊരുക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

എസ്എംഎ രോ​ഗികൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിളും മന്ത്രി കെ. മുരളീധരൻ മറുപടി നൽകി. പുതിയ മരുന്നിൻ്റെ വിതരണത്തിന് നിയമപരമായ അംഗീകാരമുണ്ടെന്നും മരുന്ന് പരീക്ഷണമെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. എസ്എംഎ ചികിത്സയുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത് കഴിഞ്ഞ സർക്കാരാണ്. അതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ എസ്എടിയിലെ ഡോക്ടർ മിനിയോട് ചോദിക്കണം. അവരാണ് അതിൽ എക്സ്പേർട്ട്. മന്ത്രിക്ക് എല്ലാ മരുന്നുകളെ കുറിച്ചും അറിയണമെന്നില്ലല്ലോ എന്നും ആരോഗ്യ മന്ത്രിയുടെ മറുപടി.

News Malayalam 24x7
newsmalayalam.com