"പരിഗണനയില്ല"; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ചൊല്ലി മുസ്ലീം ലീഗിൽ കടുത്ത ഭിന്നത

പരിചയസമ്പന്നരായ ആളുകളെ ആണ് പേഴ്‌സണൽ സ്റ്റാഫിലേക്ക് ആവശ്യമെന്നാണ് മന്ത്രിമാരുടെ വാദം.
"പരിഗണനയില്ല"; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ചൊല്ലി മുസ്ലീം ലീഗിൽ കടുത്ത ഭിന്നത
Published on: 
Updated on: 

കോഴിക്കോട്: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ചൊല്ലി മുസ്ലീം ലീഗിൽ കടുത്ത ഭിന്നത. പാർട്ടി നൽകിയ പട്ടിക മന്ത്രിമാർ പരിഗണിക്കുന്നില്ലെന്നാണ് പ്രവർത്തകരുടെ പരാതി. പ്രവർത്തകരെ തഴഞ്ഞ് ചെമ്മാട് ദാറുൽ ഹുദയിലെ ആറ് വിദ്യാർഥികളെ ഉൾപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്. അവഗണനയിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ നേതൃത്വം രാജി സന്നദ്ധത വരെ അറിയിച്ചിട്ടുണ്ട്.

"പരിഗണനയില്ല"; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ചൊല്ലി മുസ്ലീം ലീഗിൽ കടുത്ത ഭിന്നത
ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും വാടക കെട്ടിടത്തിൽ പ്രവർത്തനം; ഫിറ്റ്നസ് പോലും ഇല്ലാതെ മഞ്ചേശ്വരം ഉദ്യാവര്‍ തോട്ട ജിഎംഎല്‍പി സ്‌കൂൾ

പി.വി. അബ്ദുൾ വഹാബ് എംപിയുടെ സ്റ്റാഫ് അംഗങ്ങളെയും മന്ത്രിമാരുടെ സ്റ്റാഫാക്കാൻ ശ്രമം നടക്കുന്നു എന്നും പരാതി ഉണ്ട്. എംപിമാരുടെ സ്റ്റാഫിൽ ഉൾപ്പെട്ടവർക്ക് പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ഇവരെ മന്ത്രിമാരുടെ പിഎ ആക്കാനുള്ള ശ്രമം നടക്കുന്നത് എന്നും അംഗങ്ങൾ ആരോപിച്ചു. അവഗണന മുസ്ലീം ലീഗിൻ്റെ ശക്തികേന്ദ്രങ്ങളിലടക്കം അതൃപ്തിക്ക ഇടയാക്കിയിട്ടുണ്ട്.

"പരിഗണനയില്ല"; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ചൊല്ലി മുസ്ലീം ലീഗിൽ കടുത്ത ഭിന്നത
"പരിഗണനയില്ല"; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ചൊല്ലി മുസ്ലീം ലീഗിൽ കടുത്ത ഭിന്നത

മുഴുവൻ ആളുകളേയും സ്റ്റാഫിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും, പരിചയസമ്പന്നരായ ആളുകളെ ആണ് ഇതിന് ആവശ്യമെന്നുമാണ് മന്ത്രിമാരുടെ വാദം. ലിസ്റ്റ് പൂർണമായും അവഗണിക്കില്ലെന്നും ലിസ്റ്റിലുള്ള ആളുകളെ സ്റ്റാഫായി നിയമിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

Related Stories

വി.ഡി. സതീശന്‍
ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
നല്‍കിയ ഉറപ്പുകളില്‍ നടപടി സ്വീകരിച്ചില്ല; എല്‍പിഎസ്‍ടി റാങ്ക് ഹോൾഡർമാർ വീണ്ടും സർക്കാരിനെതിരെ രം​ഗത്ത്
മുസ്ലീം സ്ത്രീകള്‍ക്ക് പാടാം, കൊഞ്ചിക്കുഴയാം, ശരീരഭാഗം പ്രദര്‍ശിപ്പിക്കാം... പക്ഷേ പൊതുസമൂഹത്തില്‍ ശരിയല്ല: വിമര്‍ശിച്ച് സമസ്ത നേതാവ്
News Malayalam 24x7
newsmalayalam.com