"പ്രതിഫലിച്ചത് പത്തു കൊല്ലത്തെ ഭരണ വിരുദ്ധ വികാരം,മോഷ്ടിക്കുന്നത് ശരിയല്ല എന്ന് പറയാനെങ്കിലും സിപിഐം തയ്യാറാകണം": പി.എം.എ. സലാം

വിഭാഗീയത ഉണ്ടാക്കുന്നവരെ കൈ പിടിച്ച് കൊണ്ടുനടക്കുന്ന നിലപാട് സ്വീകരിച്ചത് ജനങ്ങൾ തിരിച്ചറിഞ്ഞു. ഈസി വാക്കോവർ ഈ സെമി ഫൈനലിൽ ഉണ്ടായി.
"പ്രതിഫലിച്ചത് പത്തു കൊല്ലത്തെ ഭരണ വിരുദ്ധ വികാരം,മോഷ്ടിക്കുന്നത് ശരിയല്ല എന്ന് പറയാനെങ്കിലും സിപിഐം തയ്യാറാകണം": പി.എം.എ. സലാം
Published on
Updated on

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ യോഗം ചേർന്ന് മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റി. കേരളത്തിൽ പത്തു കൊല്ലത്തെ ഭരണ വിരുദ്ധ വികാരം ഉണ്ടായതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. അഴിമതി കെടുകാര്യസ്ഥത, വർഗീയ പ്രചരണം, നികുതിഭാരം എല്ലാം പ്രതിഫലിച്ചു.

"പ്രതിഫലിച്ചത് പത്തു കൊല്ലത്തെ ഭരണ വിരുദ്ധ വികാരം,മോഷ്ടിക്കുന്നത് ശരിയല്ല എന്ന് പറയാനെങ്കിലും സിപിഐം തയ്യാറാകണം": പി.എം.എ. സലാം
അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യം

ജനങ്ങൾക്ക് ഇടയ്ക്ക് വിദ്വേഷം പ്രചരണം നടത്തിയവർക്ക് എല്ലാ പ്രത്സാഹനം നൽകിയതിനുള്ള തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. വെള്ളാപ്പള്ളി പരാമർശവും ബാധിച്ചു. ജനങ്ങളുടെ ഇടയിൽ വിഭാഗീയത ഉണ്ടാക്കുന്നവരെ കൈ പിടിച്ച് കൊണ്ടുനടക്കുന്ന നിലപാട് സ്വീകരിച്ചത് ജനങ്ങൾ തിരിച്ചറിഞ്ഞു. ഈസി വാക്കോവർ ഈ സെമി ഫൈനലിൽ ഉണ്ടായെന്നും സലാം പറഞ്ഞു.

ശബരിമല പ്രശ്നത്തിലും സർക്കാരിനും സിപിഎമ്മിനും എതിരെ സലാം പ്രതികരിച്ചു. കേസിൽ പുതിയ പ്രതികൾ ഇനിയും ഉണ്ടാകും. വരുനാളുകളിൽ അത് വ്യക്തമാകും. മോഷ്ടിക്കുന്നത് ശരിയല്ല എന്ന് പറയാനമെങ്കിലും സിപിഐം തയ്യാറാകണമെന്നും സലാം പറഞ്ഞു. യുഡിഎഫ്- ജമാത്തെ ബന്ധവും സലാം നിഷേധിച്ചു. മലപ്പുറത്ത് മലപുറത്ത് പലയിടത്തും എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവരുടെ പിന്തുണ എൽഡിഎഫ് ആണ് പലയിടത്തും സ്വീകരിച്ചത്. വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കു പോകുകൾ മാത്രമാണ് യുഡിഎഫ് ഉണ്ടാക്കിയത്.

"പ്രതിഫലിച്ചത് പത്തു കൊല്ലത്തെ ഭരണ വിരുദ്ധ വികാരം,മോഷ്ടിക്കുന്നത് ശരിയല്ല എന്ന് പറയാനെങ്കിലും സിപിഐം തയ്യാറാകണം": പി.എം.എ. സലാം
"ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല, പാർട്ടിയുടെ അടിത്തറ ഭദ്രം"; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഐഎം, സ്വർണ്ണക്കൊള്ളയിൽ വിശദീകരണം നടത്തും

രാഷ്ട്രീയം പറയുമ്പോൾ മത സംഘടനകളെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും സലാം ചൂണ്ടിക്കാട്ടി. ഭാവിയിൽ യുഡിഎഫിന്റെ ൻ്റെ നിലപാട് അംഗീകരിക്കുന്ന കക്ഷികളെ ചേർത്ത് മുന്നണി വികസിപ്പിക്കാം. അക്കാര്യം എല്ലാം യുഡിഎഫ് തീരുമാനിക്കും. തുലുഭൂരിപക്ഷമുള്ള ഇടങ്ങളിൽ ബിജെപിയെ മാറ്റി നിർത്താൻ ഉള്ള തീരുമാനം യുഡിഎഫ് എടുക്കും. ജനങ്ങൾ നൽകിയ വിജയം കൂടുത ഉത്തരവാദിത്വം നൽകുന്നുവെന്നും സലാം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com