ഏറ്റവും വലിയ വര്‍ഗീയ വാദി ജമാഅത്തെ ഇസ്ലാമി; അവരെയൊക്കെ ആര് ഗൗനിക്കാനെന്ന് എം.വി. ഗോവിന്ദന്‍

എം.വി. ഗോവിന്ദന്റെ യാത്രയ്‌ക്കെതിരായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതികരണം.
CPIM Kerala State Secretary M V Govindan
എം.വി. ഗോവിന്ദന്‍
Published on
Updated on

പാലക്കാട്: ജമാഅത്തെ ഇസ്ലാമിയാണ് ഏറ്റവും വലിയ വര്‍ഗീയവാദിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അവരെ ആര് ഗൗനിക്കാനാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എം.വി. ഗോവിന്ദന്റെ യാത്രയ്‌ക്കെതിരായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതികരണം.

സമസ്തയുമായി ബന്ധപ്പെട്ടും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. മത രാഷ്ട്ര വാദത്തോട് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. സമസ്ത കൃതമായ മുന്നറിയിപ്പ് യുഡിഎഫിന് നല്‍കിയിരിക്കുകയാണ്. അത് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

CPIM Kerala State Secretary M V Govindan
"മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം"; ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് മയപ്പെടുത്തുമെന്ന സൂചന നല്‍കി സിപിഐഎം

യുഡിഎഫ് ജമാഅത്തെയെ കൂട്ടുപിടിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സമസ്ത നല്‍കിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

CPIM Kerala State Secretary M V Govindan
പുതുയുഗ യാത്രയിലെ ഗാനം പാടിയത് പ്രൊഫഷണൽ കമ്മിറ്റ്‌മെന്റ് എന്ന നിലയിൽ, പൊളിറ്റിക്കൽ കമ്മിറ്റ്‌മെന്റായി ചിത്രീകരിക്കേണ്ടതില്ല: അതുൽ നറുകര

ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് പൂര്‍ണമല്ലെന്നും പൂര്‍ണ റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തികച്ചും അപാകത നിറഞ്ഞ റിപ്പോര്‍ട്ട് ആണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Related Stories

എം.വി. ഗോവിന്ദൻ
"എൽഡിഎഫ് സർക്കാർ ചെയ്തത് വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം ഉണ്ടാക്കുക മാത്രം"; സകല വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് എം.വി. ഗോവിന്ദൻ
MV Govindan says there is an effort to promote saffronization in the university
M.V. Govindan says he will welcome whoever brings the development plan.
News Malayalam 24x7
newsmalayalam.com