"മഴക്കെടുതി സമയത്ത് ഹെലികോപ്റ്റർ യാത്ര നടത്തിയും പ്രമാണിമാരുടെ വീട്ടിൽ സദ്യയുണ്ടും നടന്നു"; മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദൻ

നിക്ഷേപകനെ കണ്ടു എന്നാണ് മുഖ്യമന്ത്രി പറയുന്നത് അങ്ങനെയൊരു നിക്ഷേപകൻ ഇല്ലയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
MV Govindan against the Chief Minister
മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദൻSource: FB
Published on
Updated on

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കും എതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിതീവ്രമഴയെ തുടർന്നുണ്ടായ സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

മഴക്കെടുതി സമയത്ത് മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര നടത്തിയും പ്രമാണിമാരുടെ വീട്ടിൽ സദ്യയുണ്ടും നടന്നു. നിക്ഷേപകനെ കണ്ടു എന്നാണ് മുഖ്യമന്ത്രി പറയുന്നത് അങ്ങനെയൊരു നിക്ഷേപകൻ ഇല്ല. എല്ലാ സർക്കാർ സംവിധാനങ്ങളെയും ഒഴിവാക്കി വീട്ടിനുള്ളിൽ സ്വകാര്യമായിട്ട് എന്ത് നിക്ഷേപം നടത്താനാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

MV Govindan against the Chief Minister
"മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം"; മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപയുടെ സഹായം: മുഖ്യമന്ത്രി

ദുരന്തഭൂമിയിൽ വൈകാരികമായി നിന്ന് പണപ്പിരിവ് നടത്തും എന്നാൽ ആർക്കും ഒന്നും കൊടുക്കില്ല. പറവൂരിലെ പുനർജനനി പദ്ധതിയും വയനാട്ടിലെ വീട് നിർമാണ വാഗ്ദാനവും ഇതിന് ഉദാഹരണമാണ്. എന്നിട്ട് അന്നത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകർക്കാൻ ശ്രമം നടത്തി. വയനാട്ടിലെയും പറവൂരിലെയും നിർമ്മിച്ച ഭവനങ്ങൾ എവിടെയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

മുഖ്യമന്ത്രിയായിട്ടും വി.ഡി. സതീശന് നുണ പറയുന്നതിന് കുറവൊന്നും വന്നിട്ടില്ല. മുഖ്യമന്ത്രി വാ തുറന്നാൽ നുണ മാത്രം പറയുന്നു. ആഭ്യന്തരവകുപ്പ് മന്ത്രിയാകട്ടെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ നുണ പറയുന്നു. പുനർജനനി യിലെ കേസുകൾ അവസാനിച്ചു എന്നാണ് വി.ഡി. സതീശൻ പറയുന്നത് എന്നാൽ ഹൈക്കോടതിയിൽ ഇപ്പോഴും കേസ് നിലവിലുണ്ട്.

ഹൈക്കോടതിയിലെയും വിജിലൻസ് കോടതിയിലെയും കേസുകൾ സിപിഐഎം നൽകിയത് അല്ലെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നൽകിയതാണെന്നും എം. വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രിയദർശിനി ബസിൽ ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് കയറാൻ കഴിയാത്ത പദപ്രയോഗം ആണ് സി.പി. ജോൺ എന്ന മന്ത്രി നടത്തിയത്.

കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തോട് കടലിൽ കാണാതായ ആളുടെ ബോഡി കിട്ടാൻ താമസിക്കുമെന്ന മറുപടിയാണ് കെ. മുരളീധരൻ എന്ന മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഭരണത്തിൽ എത്തി മൂന്നുമാസം തികയുന്നതിന് മുമ്പ് ഇതുപോലെ ദുഷിച്ച ഭരണം കേരളത്തിലുണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാറി. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പോരാട്ടം സിപിഐഎമ്മും എൽഡിഎഫും നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പുനർജനനി പദ്ധതിയിലെ അഴിമതി കേസിൽ മുഖ്യമന്ത്രിയെ ആഭ്യന്തരവകുപ്പ് മന്ത്രി വെള്ളപൂശി എന്ന ആരോപണമുയർത്തി പറവൂരിൽ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദൻ.

MV Govindan against the Chief Minister
"ആരെയും അടച്ചാക്ഷേപിക്കാൻ ഉദേശിച്ചിട്ടില്ല"; പ്രിയദർശിനി വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി. ജോൺ

Related Stories

News Malayalam 24x7
newsmalayalam.com