യുഡിഎഫിൻ്റെ നിഴൽക്കുത്ത്; പേരാമ്പ്ര സംഘർഷത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി എം.വി. ​ഗോവിന്ദൻ

ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനം
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻSource: News Malayalam 24x7
Published on

കൊച്ചി: പേരാമ്പ്ര സംഘർഷം യുഡിഎഫിന്റെ പ്രത്യേക ഷോ ആണെന്ന വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. യുഡിഎഫ് പ്രവർത്തകർ പൊലീസിന് നേരെ എറിഞ്ഞത് നാടൻ ബോംബാണ്. അക്രമമാർഗത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള വിലകുറഞ്ഞ തന്ത്രമാണിത്. എസ്എഫ്ഐയുടെ വിജയത്തിലെ നിരാശയാണ് എംപിയുടെ നേതൃത്വത്തിലുണ്ടായ അക്രമമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനം.

എം.വി. ഗോവിന്ദൻ
വിഎസിൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

സംഘടനാ പ്രവർത്തനവും സ്വകാര്യ ഏജൻസികൾ ചെയ്തു കൊടുക്കുമെന്ന് കോൺഗ്രസ് തെളിയിക്കുന്നു. ഇതിൻ്റെ ഭാഗമായാണ് പേരാമ്പ്രയിലെ പ്രത്യേക ഷോ. കേരളത്തിലെ വിവിധ സർവകലാശാലകൾക്കു കീഴിലെ കോളേജുകളിൽ എസ്എഫ്ഐ നല്ല വിജയമാണ് ഇക്കുറി നേടിയത്. ഇതിലുള്ള നിരാശയും പ്രതിഷേധവുമാണ് പേരാമ്പ്രയിൽ സ്ഥലം എംപിയുടെ നേതൃത്വത്തിലുള്ള അക്രമവാഴ്ചയിലേക്ക് വഴിതുറന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എം.വി. ഗോവിന്ദൻ
താഴെ തട്ടിൽ നിന്ന് ഉയർന്നുവന്നവൻ, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാകാൻ അബിൻ വർക്കി അർഹനായിരുന്നു: ചാണ്ടി ഉമ്മൻ

പൊലീസിനെയും മാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയും മർദിക്കുകയും മാത്രമല്ല, പൊലീസിനുനേരെ നാടൻ ബോംബ് എറിയാനും യുഡിഎഫ് പ്രവർത്തകർ തയ്യാറായി. സർക്കാരിനെതിരെ ഉയർത്തുന്ന ഒരു വിഷയവും ജനങ്ങളെ ആകർഷിക്കുന്നില്ലെന്ന് മാത്രമല്ല യുഡിഎഫിനെതിരെ ജനവികാരം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com