ഭരണം മാറിയിട്ടും അവഗണന; ആഭ്യന്തരമന്ത്രിയെ അതൃപ്തി അറിയിച്ച് കോൺഗ്രസ് അനുകൂല പൊലീസുകാർ

സ്പെഷ്യൽ യൂണിറ്റുകളിൽ ഉൾപ്പെടെ പഴയ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരാണ് തുടരുന്നത്.
Congress-backed policemen express dissatisfaction with Home Minister
ആഭ്യന്തരമന്ത്രിയെ അതൃപ്തി അറിയിച്ച് കോൺഗ്രസ് അനുകൂല പൊലീസുകാർ
Published on
Updated on

കൊല്ലം: സിറ്റി, റൂറൽ ജില്ലകളിലെ കോൺഗ്രസ് അനുകൂല പോലീസുകാർ കടുത്ത അത്യപ്തിയിൽ. സർക്കാർ മാറിയിട്ടും സ്ഥാനചലനം ഉണ്ടാക്കാത്തതിലാണ് ഇവർക്ക് അതൃപ്തിയെന്നാണ് വിവരം. പത്തു വർഷത്തോളമായി യൂണിഫോമിടാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ലോക്കൽ സ്റ്റേഷനുകളിലേക്ക് മാറ്റുന്നില്ലെന്നാണ് പരാതി.

സ്പെഷ്യൽ യൂണിറ്റുകളിൽ ഉൾപ്പെടെ പഴയ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരാണ് തുടരുന്നത്. വാസ്തവത്തിൽ കൊല്ലം ജില്ലയിലെ നിയന്ത്രണം ഇടതു സർക്കാരിൻ്റെ പൊലീസിനാണെന്നാണ് ഇവരുടെ പരാതി. സാധാരണ ഭരണമാറ്റം ഉണ്ടാകുമ്പോൾ സർക്കാർ അനുകൂല സംഘടനകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കാറുണ്ട്.

Congress-backed policemen express dissatisfaction with Home Minister
ചാക്കുകൾക്ക് ക്ഷാമം; പോസ്റ്റ് ഓഫീസുകളിൽ പാർസലുകൾ കെട്ടിക്കിടക്കുന്നു

പുതിയ സർക്കാർ അധികാരമേറ്റ് രണ്ട് മാസമായിട്ടും ആഭ്യന്തരവകുപ്പിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ല. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പൊലീസുകാർ അതൃപ്തി അറിയിച്ചു. ഉടൻ പരിഹാരം കാണാമെന്നാണ് മന്ത്രി ഇവർക്ക് നൽകിയിരിക്കുന്ന ഉറപ്പ്.

Congress-backed policemen express dissatisfaction with Home Minister
വർണ്ണത്തിന് പ്രാധാന്യം നൽകിയുള്ള വെടിക്കെട്ട്; പരമ്പരാഗത വെടിക്കെട്ട് ഒഴിവാക്കാൻ ഒരുങ്ങി കൊച്ചിൻ ദേവസ്വം ബോർഡ്
News Malayalam 24x7
newsmalayalam.com