ചാക്കുകൾക്ക് ക്ഷാമം; പോസ്റ്റ് ഓഫീസുകളിൽ പാർസലുകൾ കെട്ടിക്കിടക്കുന്നു

ടെണ്ടറുകൾ വിളിച്ച് ബാഗുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നാണ് ആക്ഷേപം.
ചാക്കുകൾക്ക് ക്ഷാമം; പോസ്റ്റ് ഓഫീസുകളിൽ പാർസലുകൾ കെട്ടിക്കിടക്കുന്നു
Published on
Updated on

കൊച്ചി: ഇൻ്റർനാഷണൽ പോസ്റ്റ് ഓഫീസിൽ നിന്ന് വിദേശത്തേക്ക് അയക്കേണ്ട ഫോറിൻ പാർസലുകൾ കെട്ടികിടക്കുന്നു. തപാൽ ചാക്കുകൾ ഇല്ലാത്തതാണ് പാർസലുകൾ കെട്ടി കിടക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

ടെണ്ടറുകൾ വിളിച്ച് ബാഗുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച സംഭവിച്ചതാണ് സർവീസ് തടസപ്പെടാൻ കാരണം. ഇതോടെ നൂറുകണക്കിന് പാർസലുകൾ ഓഫീസിൻ്റെ പലയിടങ്ങളിലായി കിടക്കുകയാണ്. ഇക്കാര്യത്തിൽ പോസ്റ്റ് മാസ്റ്റർ ജനറൽ വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം

ചാക്കുകൾക്ക് ക്ഷാമം; പോസ്റ്റ് ഓഫീസുകളിൽ പാർസലുകൾ കെട്ടിക്കിടക്കുന്നു
വ്യാജ കണക്കുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തു; 2018 ലെ ദേശീയ വോളിബോൾ ചാംപ്യൻഷിപ്പിൻ്റെ മറവിൽ വൻ ക്രമക്കേട്

രണ്ട്-മൂന്ന് മാസങ്ങളായി പാർസർ വിതരണം തടസപ്പെട്ടിരിക്കുകയാണ്. ടെൻണ്ടർ വിളിക്കാനുള്ള കാലതാമസം എന്താണെന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇതോടെ പാർസൽ കാത്തിരിക്കുന്നവർ പ്രതിസന്ധിയിലായിരിക്കുകയാണ്.

ചാക്കുകൾക്ക് ക്ഷാമം; പോസ്റ്റ് ഓഫീസുകളിൽ പാർസലുകൾ കെട്ടിക്കിടക്കുന്നു
വാഗ്ദാനങ്ങൾ പാലിക്കുമോ? ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നവുമായി കോട്ടാംപാറയിലെ ഗോത്രവിഭാഗം
News Malayalam 24x7
newsmalayalam.com