സംസ്ഥാന ആസൂത്രണ ബോർഡിൽ വനിതാ മന്ത്രിമാർ ഉൾപ്പടെ പുതിയ അംഗങ്ങൾ

ബോർഡിൽ വനിതാ അംഗങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു
New members, including women ministers, appointed to the State Planning Board
ആസൂത്രണ ബോർഡിൽ വനിതാ മന്ത്രിമാർ
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിൽ രണ്ട് വനിതകളെ ഉൾപ്പെടെ പുതിയ അംഗങ്ങളെ നിയമിച്ച് ഉത്തരവായി. മന്ത്രിമാരായ കെ.എ. തുളസി, ബിന്ദു കൃഷ്ണ എന്നിവരാണ് പുതിയ വനിതാ അംഗങ്ങൾ. കൂടാതെ ഡോ. എസ്.എസ്. ലാലിനെയും,സി. എച്ച് അബ്‌ദുൾ റഹീം തുടങ്ങിയവരെയും ആസൂത്രണ ബോർഡ് അംഗമായി നിയമിച്ചിട്ടുണ്ട്.

New members, including women ministers, appointed to the State Planning Board
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ചുമതലയേറ്റ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി

ബോർഡിൽ വനിതാ അംഗങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നിർണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്.

New members, including women ministers, appointed to the State Planning Board
കാലടി സർവകലാശാല പരീക്ഷാ വിവാദം: വിദ്യാർഥികളുടെ ഹർജിക്കെതിരെ സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി രജിസ്ട്രാർ

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് പുതിയ അംഗമായ ഡോ. എസ്.എസ്. ലാൽ. കൂടാതെ, ഹൈ പവർ കമ്മിറ്റി ചെയർമാനും ടാസ്ക് ഫോഴ്സ് പദ്ധതിയിൽ ഉൾപ്പെടെ അംഗവുമാണ് അദ്ദേഹം. മറ്റൊരു അംഗമായ സി.എച്ച്. അബ്ദുൾ റഹീം പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ആസൂത്രണ ബോർഡിന്റെ ആദ്യ യോഗം നാളെ ചേരുമെന്നാണ് വിവരം. കോർപ്പറേഷനുകളിൽ പുനഃസംഘടന നടക്കുമ്പോഴും വനിതാ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.