
എറണാകുളം അങ്കമാലി തുറവൂരില്‍ നടുറോഡില്‍ യുവതിക്ക് നേരെ പീഡനശ്രമം. കടയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
യുവതിയെ റോഡിലേക്ക് തള്ളിയിട്ട ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലത്തു വീണ യുവതി നിലവിളിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഒഡീഷ സ്വദേശി സന്തനു ബിശ്വാല്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.