നിയമലംഘനം നടത്തിയ വാഹനത്തിന് പിഴയിട്ടതിന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവം; മോട്ടോർ വാഹന വകുപ്പിൽ കടുത്ത അതൃപ്തി

ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് വിശദീകരണം പോലും ചോദിക്കാതെന്ന് ആക്ഷേപം.
Incident where officers were suspended for issuing a fine to a vehicle that violated the law
നിയമലംഘനം നടത്തിയ വാഹനത്തിന് പിഴയിട്ടതിന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവം
Published on
Updated on

പത്തനംതിട്ട: ആറന്മുളയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹന വകുപ്പിൽ കടുത്ത അതൃപ്തി. നിയമലംഘനം നടത്തിയതിനാണ് പിഴയിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ ലൈജുവിനെയും ഷമീറിനെയുമാണ് സസ്പെൻഡ് ചെയ്തത്. ഇവരിൽ നിന്ന് വിശദീകരണം ചോദിക്കാതെയാണ് നടപടിയെടുത്തതെന്നാണ് വിമർശനം. വാഹനത്തിനെതിരെ മുൻപും സമാന പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു.

Incident where officers were suspended for issuing a fine to a vehicle that violated the law
"ദുരന്ത മുഖത്ത് ജനങ്ങൾ പകച്ചു നിൽക്കുന്നു"; സർക്കാർ പ്രവർത്തനം പരാജയമെന്ന് പിണറായി വിജയൻ

അടൂരിൽ വെച്ച് വാഹനത്തിന് പിഴ ഇട്ടത് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും നിയമവിരുദ്ധമായി ലൈറ്റുകൾ ഘടിപ്പിച്ചതിനുമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന് പിഴയിട്ട ശേഷമാണ് ആറന്മുളയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനമെന്ന അവകാശവാദവുമായി ഉടമകൾ രംഗത്തെത്തിയത്.

ഇതോടെ ആറന്മുള എംഎൽഎ അബിൻ വർക്കി വിഷയത്തിൽ ഇടപെടുകയായിരുന്നു. സംഭവത്തിൽ നടപടി എടുക്കണമെന്ന് മന്ത്രി സി.പി. ജോണിനോട് എംഎൽഎ ആവശ്യപ്പെടുകയായിരുന്നു. തുടർന്നായിരുന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

Incident where officers were suspended for issuing a fine to a vehicle that violated the law
അർജുൻ ആയങ്കി ഈമാസം അഞ്ചിന് എടപ്പാളിലെത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
News Malayalam 24x7
newsmalayalam.com