"ദുരന്ത മുഖത്ത് ജനങ്ങൾ പകച്ചു നിൽക്കുന്നു"; സർക്കാർ പ്രവർത്തനം പരാജയമെന്ന് പിണറായി വിജയൻ

കാലാവസ്ഥ മുന്നറിയിപ്പ് കാര്യക്ഷമല്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
Pinarayi Vijayan says government's work is a failure
സർക്കാർ പ്രവർത്തനം പരാജയമെന്ന് പിണറായി വിജയൻ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് കാര്യക്ഷമല്ല. ഭരണസംവിധാനങ്ങൾക്ക് വേണ്ടത്ര ജാഗ്രതയില്ലാത്തത് പരിശോധിക്കപ്പെടണം.

വേണ്ടത്ര മുന്നറിയിപ്പോ മുൻകരുതലുകളോ സ്വീകരിച്ചിട്ടില്ലെന്നും വയനാട് കള്ളാടി ദുരന്തം അനാസ്ഥയുടെ ഉദാഹരണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഴിഞ്ഞത്ത് ഉൾപ്പെടെ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിനെതിരെ കുടുംബങ്ങൾ ഗുരുതര ആരോപണം ആണ് ഉന്നയിച്ചിട്ടുള്ളത്. കുടുംബത്തെ ഒപ്പം നിർത്തുക എന്ന സമീപനം ഉത്തരവാദിത്തപ്പെട്ടവർ സ്വീകരിച്ചിട്ടുണ്ടോ എന്നും പിണറായി വിജയൻ ചോദിച്ചു.

Pinarayi Vijayan says government's work is a failure
അർജുൻ ആയങ്കി ഈമാസം അഞ്ചിന് എടപ്പാളിലെത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണുന്നത്. അവരെ ചേർത്ത് പിടിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണം. സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ട്. സർക്കാരിൻ്റെ വീഴ്ചകൾ ചൂണ്ടി കാണിക്കാതെ ഇരിക്കാനും കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ജൂലൈ 13-ന് അതിതീവ്ര മഴ ഉണ്ടായപ്പോഴും മുൻകരുതൽ നടപടികൾ ഉണ്ടായില്ല. വയനാട്ടിലെ ദുരന്തത്തിലും സമാനമായ സ്ഥിതിയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Pinarayi Vijayan says government's work is a failure
"വന്ദേമാതരം ആലപിക്കണമെന്നത് എവിടെ നിന്നുള്ള നിർദേശം"; മുഖ്യമന്ത്രിയെ പരിഹസിച്ച് വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് വീഡിയോ
News Malayalam 24x7
newsmalayalam.com