കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

മൂവപ്പാടം പത്താഴപുരക്കൽ ഷാജിയുടെ മകൻ സിദാൻ ആണ് മരിച്ചത്
മരിച്ച സിദാൻ
മരിച്ച സിദാൻSource: News Malayalam 24x7
Published on
Updated on

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്താഴക്കാട് വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവപ്പാടം പത്താഴപുരക്കൽ ഷാജിയുടെ(അഫ്സൽ) മകൻ സിദാൻ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

മരിച്ച സിദാൻ
കക്കൂസ് മാലിന്യം തള്ളിയതിന് കേസ് കൊടുത്തതിൽ വൈരാഗ്യം; കൊല്ലത്ത് ലോറിയും വാനും തകർത്ത് യുവാക്കൾ

കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ബക്കറ്റിൽ വീണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

മരിച്ച സിദാൻ
"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി, മന്ത്രി ഒ.ആർ. കേളു സാക്ഷി"; തെളിവുകൾ പുറത്തുവിട്ട് ടി. സിദ്ദിഖ് എംഎൽഎ
News Malayalam 24x7
newsmalayalam.com