മലപ്പുറം: വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ് ഒരു വയസും മൂന്ന് മാസവും പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പൂക്കളത്തൂർ കല്ലേങ്ങൽ നഗറിലെ ശ്രീജേഷിന്റെ മകൻ അർജുൻ ആണ് മരിച്ചത്. പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു.
വീട്ടുമുറ്റത്ത് നിന്നും കളിച്ചുകൊണ്ടിരിക്കവെ കുഞ്ഞിന് മൂർഖൻ പാമ്പിൻ്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.