"കേരളത്തിൻ്റെ ഭാഗമല്ലേ കണ്ണൂരും"; ജില്ലയിൽ കിഫ്‌ബി ഫണ്ട് അധികമായി ഉപയോഗിച്ചെന്ന റിപ്പോർട്ട് തള്ളി പിണറായി വിജയൻ

മെട്രോയും സ്മാർട്ട്‌ സിറ്റിയും എറണാകുളത്താണല്ലോ വന്നത്, അതിനെ ആരെങ്കിലും എതിർത്തോയെന്നും പിണറായി വിജയൻ ചോദിച്ചു.
Pinarayi Vijayan dismisses report alleging excessive use of KIIFB funds in Kannur
കണ്ണൂരിൽ കിഫ്‌ബി ഫണ്ട് അധികമായി ഉപയോഗിച്ചെന്ന റിപ്പോർട്ട് തള്ളി പിണറായി വിജയൻ
Published on: 
Updated on: 

കണ്ണൂർ: കണ്ണൂരിൽ കിഫ്‌ബി ഫണ്ട് അധികമായി ഉപയോഗിച്ചെന്ന റിപ്പോർട്ട് തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെറ്റിദ്ധാരണ പരത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു.

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങൾ എടുത്താൽ വികസനത്തിന്‌ ആവശ്യമായ സ്ഥലം ലഭ്യമായത് കണ്ണൂരിൽ ആണ്. അത് മുന്നിൽ കണ്ടാണ് ഭൂമി ഏറ്റെടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു. രാജ്യം അംഗീകരിച്ച നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്.

Pinarayi Vijayan dismisses report alleging excessive use of KIIFB funds in Kannur
സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം; പ്രതി അറസ്‌റ്റിൽ

എന്താണ് കണ്ണൂർ എന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം ഉണ്ടാകാൻ കാരണം. കേരളത്തിൻ്റെ ഭാഗമല്ലേ കണ്ണൂർ എന്നും പിണറായി വിജയൻ ചോദിച്ചു. ഒരു സർക്കാരിന് ചേരാത്ത വിധം ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കാൻ പാടുണ്ടോ. കിഫ്‌ബിയുടെ മേശവലിപ്പിൽ നിന്ന് കാശ് എടുത്തല്ല സ്ഥലം ഏറ്റെടുക്കുകയെന്നും പിണറായി പറഞ്ഞു.

മെട്രോയും സ്മാർട്ട്‌ സിറ്റിയും എറണാകുളത്താണല്ലോ വന്നത്. അത് അവിടെ ആയിപ്പോയല്ലോ എന്ന് ആരെങ്കിലും പറഞ്ഞിരുന്നോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. വികസനത്തിന്‌ സ്ഥലം വേണം. അത്രമാത്രമേയുള്ളൂ. അതേസമയം കണ്ണൂർ പാകിസ്ഥാനിലാണോ എന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടി തട്ടിക്കൂട്ടിയ റിപ്പോർട്ടാണ് സർക്കാരിന് മുന്നിൽ ഉള്ളത്. ആന മണ്ടത്തരമാണ് മുഖ്യമന്ത്രി പറയുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി പരിഹസിച്ചു.

കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കിൻഫ്രക്കായി കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടായതായാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. കണ്ണൂരിലെ മൂന്ന് വില്ലേജുകളിലായി ഭൂമി ഏറ്റെടുത്തതിലാണ് ക്രമക്കേട് നടന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതോടെ നാല് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പട്ടാന്നൂർ,കീഴല്ലൂർ,കോളാരി വില്ലേജുകളിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേട് ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

Pinarayi Vijayan dismisses report alleging excessive use of KIIFB funds in Kannur
ഉൾപ്പെടുത്തിയത് 32 സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികൾ, കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന വിവാദത്തിൽ
News Malayalam 24x7
newsmalayalam.com