സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
Possibility of heavy rain in the state
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് ഉള്ളത്.

വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മറ്റന്നാള്‍ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Possibility of heavy rain in the state
പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; പണവും ഫോണും സ്വർണവും മോഷ്ടിച്ചു

അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരി തീരത്തും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Possibility of heavy rain in the state
'ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല'; പേരൂർക്കട ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിൽ ഇതുവരെ നടപടിയില്ല
News Malayalam 24x7
newsmalayalam.com