പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; പണവും ഫോണും സ്വർണവും മോഷ്ടിച്ചു

തൊഴിലാളികളുടെ കൈവശം ഉണ്ടായിരുന്ന 120000 രൂപയും 10 മൊബൈൽ ഫോണുകളും മോഷണ സംഘം കവർന്നു.
Women stripped and robbed in Palarivattom
പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച
Published on
Updated on

കൊച്ചി: നഗരമധ്യത്തിലെ വീട്ടിൽ മൂന്ന്‌ സ്‌ത്രീകളെ വിവസ്‌ത്രരാക്കി വൻ കവർച്ച. പാലാരിവട്ടം സംസ്കാര ജങ്ഷന് സമീപമുള്ള വാടക വീട്ടിലാണ് മോഷണം ഉണ്ടായത്. അഞ്ച് പേർ അടങ്ങുന്ന സംഘം അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നാണ് വിവരം

പശ്ചിമ ബംഗാൾ, അസം സ്വദേശികളായ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ താമസിക്കുന്ന വീട്ടിലായിരുന്നു മോഷണം. തൊഴിലാളികളുടെ കൈവശം ഉണ്ടായിരുന്ന 12,0000 രൂപയും പത്ത് മൊബൈൽ ഫോണുകളും മോഷണ സംഘം കവർന്നു. ഇന്നലെ പുലർച്ചെയോടെയാണ് വീട്ടിൽ അതിക്രമിച്ചുകയറി പണവും മൊബൈൽഫോണുകളും സ്വർണാഭരണങ്ങളും കവർന്നത്.

Women stripped and robbed in Palarivattom
'ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല'; പേരൂർക്കട ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിൽ ഇതുവരെ നടപടിയില്ല

മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്നത്. ഇവർ നഗരത്തിൽ ഹോട്ടലുകളിൽ ജോലി ചെയ്‌ത് ജീവിക്കുന്നവരാണ്‌. മാരകായുധങ്ങളുമായി പ്രതികൾ അതിക്രമിച്ച് കടന്നശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് സ്ത്രീകളെ വിവസ്ത്രരാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണക്കേസിൽ പ്രതിയായ ഒരാൾ സംഭവത്തിൽ ഉൾപ്പെട്ടതായി പാലാരിവട്ടം പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കവർച്ചാ സംഘത്തിലുള്ള രണ്ടുപേർ ഒഴികെയുള്ളവർ മലയാളികളാണെന്നാണ്‌ സൂചന.

Women stripped and robbed in Palarivattom
അന്ത്യോഖ്യ സിറിയൻ കാത്തലിക് പാത്രിയർക്കറ്റിൽ പ്രതിസന്ധി; പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൗസിഫ് മൂന്നാമൻ യൗനാനെ പുറത്താക്കാൻ സിനഡ് വിളിച്ചു
News Malayalam 24x7
newsmalayalam.com