കേരളത്തിൽ പവർ കട്ട് ഒഴിവായേക്കും: കേന്ദ്രപൂളിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് എം.ജി. രാജമാണിക്യം

കേരളത്തിൽ പവർ കട്ട് ഒഴിവായേക്കുമെന്ന് എം.ജി. രാജമാണിക്യം.
M.G. Rajamanikyam says electricity will be available from the central pool
കേന്ദ്രപൂളിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് എം.ജി. രാജമാണിക്യം
Published on
Updated on

ഡൽഹി: കേരളത്തിൽ പവർ കട്ട് ഒഴിവായേക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. കേന്ദ്ര പവർ സെക്രട്ടറിയുമായി ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്നും രാജമാണിക്യം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയതിനാൽ കേരളത്തിന് സമയത്ത് പുറമെ നിന്ന് വൈദ്യുതി ലഭിച്ചില്ല. എൽനിനോ പ്രതിഭാസമാണ് കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു. അതേസമയം എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.

M.G. Rajamanikyam says electricity will be available from the central pool
കേരള സർവകലാശാല ചോദ്യപേപ്പറിലെ പിഴവ്; വീഴ്ച സംഭവിച്ചത് വകുപ്പ് മേധാവിക്കെന്ന് സൂചന

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴെത്തെ വൈദ്യുതി ഉപഭോഗം മുൻ കാലങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിച്ചിരിക്കുകയാണ്.

M.G. Rajamanikyam says electricity will be available from the central pool
പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കും
News Malayalam 24x7
newsmalayalam.com