

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കും. ഇതുസംബന്ധിച്ച പ്രാഥമിക അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഐ.ജി അജിതാബീഗം തിങ്കളാഴ്ച ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറും.
ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ, പ്ലാനിങ് കോ-ഓർഡിനേഷൻ, ചീഫ് പേഴ്സ്പെക്ടീവ് പ്ലാനിങ് തുടങ്ങിയ മൂന്നു തസ്തികകളിലേക്കാണ് പരീക്ഷ നടന്നത്. 100 മാർക്കിൻ്റെ പൊതു പരീക്ഷയിൽ 58 മാർക്കിൻ്റെ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പുറത്തിറക്കി നിയമനം നൽകിയതെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ഓൺ സ്ക്രീൻ മാർകിങ് സംവിധാനം വഴി മൂല്യനിര്‍ണയം നടത്തിയ 228 ഉത്തരക്കടലാസുകളിൽ അട്ടിമറിയും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തുന്നതിനും പിഎസ്‌സി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനുമായി കേസെടുക്കണമെന്നാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. ഇതിന് പുറമെ, പിന്നോക്ക വിഭാഗം വികസന കോർപ്പറേഷനിലെ ചില തസ്തികകളിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷകളും നിയമനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.