

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന് ചിപ്സൺ ഏവിയേഷൻ നൽകിയ വിമാനയാത്ര കൈക്കൂലിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. സർക്കാരുമായി കരാർ ഉണ്ടായിരുന്ന ബാക്കിയുള്ള കമ്പനിയാണിത്.
കരാർ നീട്ടി നൽകാൻ കാത്തിരിക്കുന്ന കമ്പനിയാണ് മുഖ്യമന്ത്രിയുടെ യാത്ര സജ്ജമാക്കിയത്. ലഭിച്ചത് കൈക്കൂലി ആണെന്ന് സതീശന് അറിയാമെന്നും സഞ്ജീവൻ പറഞ്ഞു. ഏതോ മലയാളി കൊടുത്തത് എന്ന പച്ചക്കള്ളം മുഖ്യമന്ത്രി പറയുന്നുവെന്നും അദ്ദേഹം വിമർശിച്ചു. നഗ്നമായ അഴിമതി നടത്തിയ മുഖ്യമന്ത്രിക്കും കോൺഗ്രസിനും മറുപടിയുണ്ടോ എന്നും സഞ്ജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
പി.എസ്. സഞ്ജീവിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്
കേരള മുഖ്യമന്ത്രി ശ്രീ സതീശൻ നടത്തിയ സ്പോൺസേർഡ് ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയുടെ പണം കൊടുത്തത് സംസ്ഥാന സർക്കാരുമായി കരാർ ഉണ്ടായിരുന്ന ഒരു കമ്പനിയാണ് എന്നതാണ് ഇപ്പോൾ തെളിയുന്നത്. ആ കമ്പനിയുമായുള്ള പണം ഇടപാട് ഇപ്പോഴും ബാക്കിയുണ്ട്. മാത്രമല്ല , അ കമ്പനി ഈ കരാർ നീട്ടി കിട്ടാൻ നിൽക്കുകയുമാണ്.
അപ്പോൾ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ശ്രീ സതീശന് കൊടുത്തത് കൈക്കൂലിയാണ്.അതു കൈക്കൂലിയാണെന്ന് സതീശന് അറിയാം. അതാണ് ഏതോ മലയാളി കൊടുത്തത് എന്ന പച്ചക്കള്ളം ശ്രീ സതീശൻ പറയുന്നത്.ഇപ്പോൾ ഈ തെളിവിന്റെ പശ്ചാത്തലത്തിൽ അഴിമതിയാണ് മുഖ്യമന്ത്രി സതീശൻ നടത്തിയിരിക്കുന്നത്.നഗ്നമായ അഴിമതി മറുപടിയുണ്ടോ മുഖ്യന്,കോൺഗ്രസിന്?