തദ്ദേശ തെരഞ്ഞെടുപ്പ്; മൂന്ന് കോർപ്പറേഷനുകളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും അധ്യക്ഷ പദവിയിൽ സ്ത്രീ സംവരണം, സീറ്റ് വിഭജനത്തിൽ തിരക്കിട്ട ചർച്ചകൾ

87 മുൻസിപ്പാലിറ്റികളിൽ പട്ടികജാതി, പട്ടികവർഗം ഉൾപ്പെടെ 44 ഉം പഞ്ചായത്തുകളിൽ 417 എണ്ണവും സ്ത്രീ സംവരണമാണ്.
Kerala Local Body polls 2025
Kerala Local Body polls 2025Source: Social Media
Published on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി അധ്യക്ഷ പദവിയിലേക്കുള്ള സംവരണ നടപടികൾ പൂർത്തിയായി. കൊച്ചി, തൃശ്ശൂർ, കണ്ണൂർ എന്നീ കോർപ്പറേഷനുകളിൽ സ്ത്രീ സംവരണമാണ്. ജില്ലാ പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി ഉൾപ്പെടെ എട്ട് സ്ത്രീകളാണ്. മലപ്പുറം, ആലപ്പുഴ, കണ്ണൂർ, കോട്ടയം എന്നിവയാണ് സംവരണ ഇതര ജില്ലാ പഞ്ചായത്തുകൾ. 87 മുൻസിപ്പാലിറ്റികളിൽ പട്ടികജാതി, പട്ടികവർഗം ഉൾപ്പെടെ 44 ഉം പഞ്ചായത്തുകളിൽ 417 എണ്ണവും സ്ത്രീ സംവരണവുമാണ്.

Kerala Local Body polls 2025
കത്തി കണ്ടെത്തി; കറുകുറ്റിയില്‍ കുഞ്ഞിനെ കൊന്നത് അമ്മൂമ്മ തന്നെ

അതിനിടെ കോട്ടയം ചിറക്കടവ് പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് വീണ്ടും നടത്തും. കഴിഞ്ഞ മാസം 16ന് നടന്ന നറുക്കെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. ആദ്യം നടന്ന നറുക്കെടുപ്പിൽ സംവരണ വാർഡുകൾക്ക് പകരം ജനറൽ വാർഡാണ് നറുക്കെടുത്തത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് വീണ്ടും നറുക്കെടുക്കുന്നത്.

Kerala Local Body polls 2025
ഈർക്കിൾ കുത്തിക്കയറിയതെടുക്കാൻ നടത്തിയ ശസ്ത്രക്രിയയിൽ പിഴവ്; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള UDF സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 14 സീറ്റിലും മുസ്ലീംലീഗ് 11 സീറ്റിലും മത്സരിക്കുമെന്നാണ് തീരുമാനം. CMP, RMP, കേരള കോൺഗ്രസ് ജോസഫ് എന്നീ പാർടികൾ ഓരോ സീറ്റിലും മത്സരിക്കും. നാളെയാണ് കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള സീറ്റ് വിഭജനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com