തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ചെമ്പുപാളികൾ കൊടുത്തുവിടണമെന്ന് ദേവസ്വം ബോർഡിന് ശുപാർശ ചെയ്തത് സുധീഷ് കുമാർ ആയിരുന്നു. പാളികൾ കൊടുത്തു വിടുമ്പോൾ തയ്യാറാക്കിയ മഹസറിലും അന്വേഷണ സംഘം ഗുരുതര വീഴ്ച കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് 1999-ലെ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മഹസർ അന്വേഷണസംഘം കണ്ടെത്തിയത്. പാളികൾ കൊടുത്തു വിടുമ്പോൾ തയ്യാറാക്കിയ മഹസറിൽ ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ദ്വാരപാലക പീഠങ്ങൾ സൂക്ഷിച്ചിരുന്നത് വാസുദേവനായിരുന്നു.
കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. നവംബർ 13 വരെയാണ് മുരാരി ബാബുവിനെ റിമാൻഡിൽ വിട്ടത്. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ അവശ്യപ്പെട്ടില്ല. ഇയാളെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോകും.