കണ്ണൂർ: ഗവർണറുമായി പോരിനില്ലെന്ന പ്രസ്താവനയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന് മറുപടിയുമായി എസ്എഫ്ഐ. ഗവർണറുമായി ഉള്ളത് വഴി തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത് തർക്കമോ അല്ല. ആർഎസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിലാണ് തർക്കമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ് പറഞ്ഞു. ഫെയ്സബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിൽ കേരളത്തിലെ ഇപ്പോഴത്തെ ഗവർണറും അതിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല. സർവ്വകലാശാലകൾ സംഘപരിവാർ വൽക്കരണത്തിന് നിർബാധം തുറന്നു കൊടുക്കും എന്നാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്നും സഞ്ജീവ് കുറിപ്പിൽ പറയുന്നു.
പോസ്റ്റിൻ്റെ പൂർണരൂപം;
"ഗവർണറുമായി പോരിനില്ലെന്ന് ബഹു :ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ!!
ഗവർണറുമായി ഉള്ളത് വഴി തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത് തർക്കമോ അല്ല.
ആർഎസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിനെതിരെയാണ് സർക്കാറും ഗവർണറും തമ്മിൽ തർക്കം ഉണ്ടായത്. ആ നിലപാടിൽ നിന്ന് കേരളത്തിലെ ഇപ്പോൾ ഉള്ള ഗവർണർ പിന്നോട്ടു പോയിട്ടില്ലെന്ന് ബഹുമന്ത്രിയെ ഓർമ്മിപ്പിക്കട്ടെ.
കേരളത്തിലെ സർവ്വകലാശാലകൾ സംഘപരിവാർവൽക്കരണത്തിന് നിർബാധം തുറന്നു കൊടുക്കും എന്നാണോ ഈ പോലിനില്ലെന്ന് പറയും വഴി മന്ത്രി ഉദ്ദേശിക്കുന്നത്.? ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും വിധത്തിൽ പ്രവർത്തിച്ച ഗവർണറോട്,അവർ മുഖാന്തരം വിസി മാരായ RSS അനുഭാവികൾ ഇവരോടൊക്കെ എന്താണ് നിലപാട്?
നിങ്ങൾ സംഘപരിവാറിനെതിരെ പോരിനിറങ്ങില്ലെന്ന് സത്യപ്രതിജ്ഞയിലെ വന്ദേമാതരത്തെ സംബന്ധിച്ച നിലപാടിൽ തന്നെ വ്യക്തമാണ്.അത് കേരളം തിരിച്ചറിയുന്നുണ്ട്.
നിങ്ങൾ ഗവർണർക്ക് മുമ്പിൽ കുനിയാൻ തയ്യാറായാലും ആർഎസ്എസ് വൽക്കരണത്തിനെതിരെ തെരുവിൽ നിന്നു പോരാടാൻ എസ്എഫ്ഐ ഉണ്ടാകും.കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന്റെ വിളനിലമായ സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല, ഞങ്ങൾ അനുവദിക്കുകയുമില്ല."

വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി എല്ലാവരുമായി സഹകരിച്ച് മുന്നോട്ടുപോകും. ചാൻസലറും വൈസ് ചാൻസലറും പ്രോ ചാൻസലറും തമ്മിൽ പോര് വേണ്ട. എല്ലാവരുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും റോജി എം. ജോൺ പ്രതികരിച്ചിരുന്നു. ആശയപരമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. സർവകലാശാലകളെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള സഹകരണമാണ് എല്ലാവരിൽ നിന്നും വേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.