രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിടൽ: പാലക്കാട് നഗരസഭാ ചെയർപേഴ്സണെതിരെ നടപടി ഉടൻ

പാർട്ടി വിരുദ്ധ നിലപാടിൽ പ്രമീളയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രമീള ശശിധരൻ
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രമീള ശശിധരൻSource: News Malayalam 24x7
Published on

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരനെതിരെ നടപടി ഉടൻ. പാർട്ടി വിരുദ്ധ നിലപാടിൽ പ്രമീളയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രമീള ശശിധരനെതിരെ നടപടി വേണമെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രമീള ശശിധരൻ
കർണാടക സർക്കാരിൻ്റെ ഭൂമി മറിച്ചുവിറ്റു; രാജീവ് ചന്ദ്രശേഖറിനെതിരെ തട്ടിപ്പ് ആരോപണം

അരുതാത്തതാണ് സംഭവിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുലുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണ്. ചെയർ പേഴ്സൻ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ വിഷയം അറിയിച്ചുവെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. ചെയർപേഴ്സൺ എന്ന നിലയ്ക്കാണ് പോയതെന്നാണ് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ്റെ ന്യായീകരണം.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രമീള ശശിധരൻ
ഒപ്പിട്ടെങ്കിലും പിഎം ശ്രീ നടപ്പാക്കില്ല, ഒരു നടപടിയും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല: വി. ശിവൻകുട്ടി

കഴിഞ്ഞ ദിവസമാണ് റോഡ് ഉദ്ഘാടനത്തിന് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഇത് അവഗണിച്ചാണ് രാഹുലിനൊപ്പം പ്രമീള വേദി പങ്കിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com