തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബി ജി-റാം-ജി എന്നാക്കി മാറ്റാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തെ എതിർത്ത് ശശി തരൂർ എംപി . തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെച്ചൊല്ലിയുള്ള വിവാദം ദൗർഭാഗ്യകരമാണെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു."ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കൽപ്പവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ല, മറിച്ച്, ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നു അവ"തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
"ഗ്രാമീണരായ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഒരു പദ്ധതിയിൽ നിന്ന് മഹാത്മാവിൻ്റെ പേര് നീക്കം ചെയ്യുന്നത്, ഈ ആശയങ്ങൾ തമ്മിലുള്ള അഗാധമായ ബന്ധത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിൻ്റെ അന്ത്യശ്വാസത്തിൽ ഉതിർന്നതും 'രാമ'മന്ത്രമായിരുന്നു. ഇല്ലാത്ത ഒരു ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് ആ മഹത്തായ പാരമ്പര്യത്തെ നമുക്ക് അനാദരിക്കാതിരിക്കാം".
"ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കൽപ്പവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ല. മറിച്ച്, ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നു.ഗ്രാമീണരായ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഒരു പദ്ധതിയിൽ നിന്ന് മഹാത്മാവിൻ്റെ പേര് നീക്കം ചെയ്യുന്നത്, ഈ ആശയങ്ങൾ തമ്മിലുള്ള അഗാധമായ ബന്ധത്തെ നിഷേധിക്കുന്നതിന് തുല്യമാണ്".തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, പ്രതിപക്ഷത്തിൻ്റെ കനത്ത എതിർപ്പിനിടെയിലും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ബിൽ കൃഷിമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തിനിടെ പ്രതിപക്ഷം ബഹളം വെച്ചു. 'ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിപരീതമായ ബിൽ ആണെന്നും ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത് എന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. വേതനത്തിലെ ബാധ്യത സംസ്ഥാന സർക്കാരിന് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമാണെന്നും, തൊഴിൽ ചെയ്യാനുള്ള അവകാശം പേപ്പറിൽ മാത്രം ഒതുക്കുന്നു എന്നും ശശി തരൂർ വിമർശിച്ചു.