പേരിന് പാരസെറ്റാമോൾ പോലും കിട്ടാനില്ല; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം

കോഴിക്കോട് മെഡിക്കൽ കോളേജിൽ അറുപതോളം മരുന്നുകൾ കിട്ടാനില്ല.
Shortage of medicines in government hospitals
സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം
Published on: 
Updated on: 

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറുപതോളം മരുന്നുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ് ഉള്ളത്.

പനിയ്ക്ക് ഡോക്ടർമാർ നിർദേശിക്കുന്ന പാരസെറ്റാമോൾ പോലും കിട്ടാത്ത അവസ്ഥയാണ് സർക്കാർ ആശുപത്രികളിലുള്ളത്. സാധാരണകാരായ രോഗികളാണ് കൂടുതലായി സർക്കാർ ആശുപത്രികളെ സമീപിക്കുന്നത്. ഇവർക്ക് ചികിത്സയ്ക്ക് ശേഷം മരുന്നുകൾ കൊടുക്കാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം. ഇത് കൂടാതെ ആൻ്റിബയോട്ടിക്കുകളും ഹൃദ്രോഗ-പ്രമേഹ മരുന്നുകൾക്കും ക്ഷാമമുണ്ട്.

Shortage of medicines in government hospitals
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ കട്ടിലിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കീമോതെറാപ്പി മരുന്നുകൾ, പേവിഷ വാക്സിൻ, അപസ്മാരം , രക്തസമർദം എന്നിവയ്ക്കുള്ള മരുന്നുകളും ലഭിക്കുന്നില്ലെന്നാണ് പരാതി. ഇവയ്ക്കെല്ലാം വൻ വില കൊടുത്ത് വാങ്ങേണ്ടി വരുകയാണ്.

കാൻസർ ചികിത്സയ്ക്കുള്ള മരുന്നിൻ്റെ ക്ഷാമം സാധാരണക്കാരെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. കീമോയ്ക്കുള്ള മരുന്നുകൾ പുറത്ത് നിന്ന് വാങ്ങുമ്പോൾ വലിയ വില വ്യത്യാസമാണ് അനുഭവപ്പെടുന്നതെന്ന് രോഗികൾ ആരോപിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, എലിപ്പനി, കൊളസ്ട്രോൾ എന്നിവയ്ക്കും മരുന്ന് സ്റ്റോക്കില്ലാത്ത സ്ഥിതിയിലൂടെയാണ് സർക്കാർ ആശുപത്രികൾ കടന്നുപോകുന്നത്.

Shortage of medicines in government hospitals
തിരുവനന്തപുരത്തെ മൃഗശാല മാറ്റും; പകരം അവിടെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
News Malayalam 24x7
newsmalayalam.com