മുസ്ലിം ലീഗിൽ അംഗത്വമെടുത്ത് പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ

തീരുമാനം പിണറായിത്തരത്തിന് എതിരായ പോരാട്ടത്തിൻ്റെ ഭാഗമെന്ന് പ്രതികരണം
ഞെരളത്ത് ഹരിഗോവിന്ദൻ
ഞെരളത്ത് ഹരിഗോവിന്ദൻ
Published on: 
Updated on: 

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വമെടുത്തു. ഞെരളത്ത് രാമപൊതുവാളിൻ്റെ മകനാണ്. അംഗത്വമെടുക്കാൻ പാണക്കാട്ടെത്തിയ ഹരിഗോവിന്ദനെ സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമാകുകയാണെങ്കിൽ അത് മുസ്ലിം ലീഗിലേയ്ക്ക് തന്നെ ആയിരിക്കുമെന്ന് 12 വർഷം മുമ്പ് ആഗ്രഹിച്ചിരുന്നുവെന്ന് ഹരിഹോവിന്ദൻ പറഞ്ഞു. നേരത്തെ ഇടത് വേദികളിൽ സജീവമായിരുന്ന ഹരി ഗോവിന്ദന് പാർട്ടിയുമായി ചില ആസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.

ഞെരളത്ത് ഹരിഗോവിന്ദൻ
പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് '24x7 എല്‍പിജി വാർ റൂം' സജ്ജം; പ്രവർത്തനം 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ

പിണറായിത്തരത്തിന് എതിരായ പോരാട്ടത്തിൻ്റെ ഭാഗമായാണ് ലീഗിൽ ചേർന്നത് എന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു. ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ഞെരളത്ത് ഹരിഗോവിന്ദൻ
സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണവുമായി പി.എം.എ സലാം
News Malayalam 24x7
newsmalayalam.com