അനുപാതത്തിൽ ഉടക്കി; എൽപിഎസ്‌ടി സമരക്കാരുമായുള്ള സംസ്ഥാന സർക്കാരിൻ്റെ ചർച്ച പൊളിഞ്ഞു

ഈ ലിസ്റ്റിന് വേണ്ടി ഒരു വർഷത്തേക്ക് മാത്രമായി ഇളവ് നൽകാമെന്ന് ഷംസുദ്ദീൻ യോഗത്തിൽ പറഞ്ഞു. എന്നാൽ നിർദേശം അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
vd satheesan and s. valarmathi
Published on: 
Updated on: 

തിരുവനന്തപുരം: എൽപിഎസ്‌ടി സമരക്കാരുമായുള്ള സംസ്ഥാന സർക്കാരിൻ്റെ ചർച്ച പൊളിഞ്ഞു. അനൗദ്യോഗികമായി വിദ്യാഭ്യാസ മന്ത്രി വളർമതിയുമായി ചർച്ച നടത്തിയെങ്കിലും അധ്യാപക-വിദ്യാർഥി അനുപാതത്തിൻ്റെ കാര്യത്തിൽ ഒന്നുകൂടി ചർച്ചകൾ ആവശ്യമാണെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി സമരക്കാരെ അറിയിച്ചു.

സമരക്കാരുടെ 1:25 അനുപാതം വേണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി വി.ഡി. സതീശനാണ് വഴങ്ങാത്തത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയായിരുന്നു. ഡിവിഷൻ ഫാൾ ഉള്ള സ്കൂളുകളിൽ 1:25 അനുവദിക്കാം എന്ന് വിദ്യാഭ്യാസ മന്ത്രി ക്യാബിനറ്റിൽ അറിയിച്ചു. ഈ ലിസ്റ്റിന് വേണ്ടി ഒരു വർഷത്തേക്ക് മാത്രമായി ഇളവ് നൽകാം എന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ യോഗത്തിൽ പറഞ്ഞു. എന്നാൽ നിർദേശം അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മന്ത്രിസഭാ യോഗത്തിന് ശേഷവും ഇരുവരും തമ്മിൽ സംസാരിച്ചു. ഈ ചർച്ചയിലും തീരുമാനമായില്ല.

vd satheesan and s. valarmathi
വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാർ തടസപ്പെടുത്തി; പി.എയെ കയ്യേറ്റം ചെയ്തെന്നും ആരോപണം, കുത്തിയിരുന്ന് പ്രതിഷേധിച്ചു

എൽപിഎസ്‌ടി തസ്‌തികയിലേക്കുള്ള അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിനെ ധനവകുപ്പും എതിർത്തു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന തീരുമാനമാണിതെന്നാണ് ധനവകുപ്പിൻ്റെ വാദം. ഇതോടെ എൽപിഎസ‌ി ഉദ്യോഗാർഥികളുടെ സമരത്തിൽ ഒരു സമയവായത്തിനുള്ള സാധ്യത മങ്ങുകയാണ്.

അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കി കുറച്ചാൽ സർക്കാരിന് ഏകദേശം 400 കോടിയുടെ അധിക ബാധ്യത വരുമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. മാത്രമല്ല, ഈ അനുപാതം നടപ്പിലാക്കിയാൽ അത് എൽപിയിൽ മാത്രം ഒതുങ്ങില്ലെന്നും യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരും. ഇത് ഭാവിയിൽ പല നിയമപോരാട്ടങ്ങൾക്കും വഴിവെക്കുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്.

vd satheesan and s. valarmathi
അരുൺ കശ്യപിൻ്റെ മൂന്ന് ലക്ഷം രൂപയുടെ നിക്ഷേപ പരാതിയിൽ വഴിത്തിരിവ്; നിർണായക രേഖകൾ പുറത്ത്, നിഷ്പക്ഷ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാൻ ബിഎൽഎം നിക്ഷേപകർ