പിആർഎം സ്കൂളിൽ റാഗിങ്; വിദ്യാർഥിക്ക് സീനിയേഴ്സിൻ്റെ ക്രൂര മർദനം

കല്ലുകൊണ്ട് തലക്കടിച്ച് സീനിയർ വിദ്യാർഥികൾ പരിക്കേൽപ്പിച്ചെന്ന് പരാതി.
Student brutally beaten by seniors
വിദ്യാർഥിക്ക് സീനിയേഴ്സിൻ്റെ ക്രൂര മർദനം
Published on: 
Updated on: 

കണ്ണൂർ: കൊളവല്ലൂർ പിആർഎം സ്കൂളിൽ റാഗിങ്. പ്ലസ് വൺ വിദ്യാർഥിക്കാണ് സീനിയേഴ്സിൻ്റെ ക്രൂര മർദനമേറ്റത്. സീനിയർ വിദ്യാർഥികൾ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

കാൻ്റീനിൽ ഭക്ഷണം കഴിക്കുമ്പോൾ പുറകിലേക്ക് വലിച്ചിട്ട് മർദിച്ചുവെന്ന് വിദ്യാർഥി പറഞ്ഞു. കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. 40 ഓളം പേർ ചേർന്നാണ് മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ശരീരം നിവർത്തി നടക്കുന്നെന്ന് പറഞ്ഞായിരുന്നു മർദനം എന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു.

Student brutally beaten by seniors
"പാർട്ടിയിൽ സംഘടന സ്വാതന്ത്ര്യം ഇല്ല"; ട്വൻ്റി-ട്വൻ്റിയിൽ നിന്ന് പടിയിറങ്ങി അഖിൽ മാരാർ

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി കൊടുത്തു. സംഭവത്തെ തുടർന്ന് സീനിയർ വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്പെൻ്റ് ചെയ്തു.

Student brutally beaten by seniors
ശക്തമായ മഴയ്ക്ക് കാറ്റിനും സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
News Malayalam 24x7
newsmalayalam.com