ഇടുക്കിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം; മരിച്ചത് നാല് വയസുകാരി ഹെയ്സൽ ബെൻ

സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം
ഇടുക്കി വാഴത്തോപ്പ് സ്കൂളിലാണ് സംഭവം
ഇടുക്കി വാഴത്തോപ്പ് സ്കൂളിലാണ് സംഭവംSource: News Malayalam 24x7
Published on
Updated on

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിനി ഹെയ്സൽ ബെൻ(4) ആണ് മരിച്ചത്. സ്കൂൾ പരിസരത്ത് വെച്ച് ബസ് പിന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുറ്റത്തുവച്ചായിരുന്നു സംഭവം. രാവിലെ സ്‌കൂളിലേക്ക് എത്തിയ വിദ്യാർഥി ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പിന്നോട്ടെടുത്ത ബസ് കുട്ടിയുടെ ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു.

ഇടുക്കി വാഴത്തോപ്പ് സ്കൂളിലാണ് സംഭവം
നേരിട്ടും വാട്സ്ആപ്പ് ഗ്രൂപ്പിലും ശാസന, നടപടി എടുക്കുമെന്നും കളക്ടറുടെ താക്കീത്; ആലപ്പുഴയിൽ ബിഎൽഒമാർക്ക് കടുത്ത ജോലി സമ്മർദമെന്ന് പരാതി

ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരു കുട്ടിയുടെ കാലിന് പരിക്കേറ്റു. ഈ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇടുക്കി വാഴത്തോപ്പ് സ്കൂളിലാണ് സംഭവം
നാല് വയസുകാരിയെ പൊള്ളിച്ച സംഭവം: "ഭക്ഷണം കൊടുത്തിട്ടും വിശപ്പെന്ന് പറഞ്ഞു, ഉപദ്രവിച്ചത് അനുസരണ പഠിപ്പിക്കാൻ"; അമ്മയുടെ ഞെട്ടിക്കുന്ന മൊഴി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com