പത്തനംതിട്ട: ദ്വാരപാലക ശിൽപത്തിലേത് ചെമ്പുപാളിയെന്ന് 2019ൽ രേഖപ്പെടുത്തിയത് ശബരിമല തന്ത്രിയുടെ റിപ്പോർട്ട് പ്രകാരമെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. താൻ നൽകിയത് പ്രിലിമിനറി റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് എനിക്ക് മുകളിൽ ഉള്ളവരാണെന്നും മുരാരി ബാബു പറഞ്ഞു.
വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലാ ഇടത്തും ഒരുപോലെ അല്ലെന്നും മുരാരി ബാബു. സ്വർണം പൊതിഞ്ഞത് മേൽക്കൂരയിൽ മാത്രമെന്ന് സംശയമുണ്ട്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിൽ ആണ് സ്വർണംപൂശിയത്, അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു.
വിവാദ കൈമാറ്റം നടക്കുമ്പോൾ താൻ ചുമതലയിൽ ഇല്ലെന്നും മുരാരി ബാബുവിൻ്റെ വിശദീകരണം. മൂന്നു ദിവസം മുൻപ് (2019 ജുലൈ 16ന്) സ്ഥാനമൊഴിഞ്ഞു. മഹസറിൽ താൻ ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥ വീഴ്ച ഉണ്ട്, എന്നാൽ ആ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞു.