യുഡിഎഫ് നയങ്ങളിൽ അതൃപ്തി; പൊതിച്ചോറിനെതിരായ നടപടി ശരിയല്ലെന്ന് ടി.കെ. ഗോവിന്ദൻ

യുഡിഎഫ് നയങ്ങളിലെ അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ടി.കെ. ഗോവിന്ദൻ.
T.K. Govindan says action against pothichor is not right
പൊതിച്ചോറിനെതിരായ നടപടി ശരിയല്ലെന്ന് ടി.കെ. ഗോവിന്ദൻ
Published on
Updated on

കണ്ണൂർ: യുഡിഎഫ് നയങ്ങളിലെ അതൃപ്തി തുറന്ന് പറഞ്ഞ് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. പല വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. നേതാക്കളുടെ പലതരത്തിലുള്ള അഭിപ്രായങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

യുഡിഎഫിലെ പല നിയമനത്തിലും അതൃപ്തിയുണ്ടെന്നും ടി.കെ. ഗോവിന്ദൻ തുറന്ന് പറഞ്ഞു. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിവാദം ശരിയായില്ല. ഡിവൈഎഫ്ഐയുടെ കൊടി വച്ച് ചോറ് വിതരണം ചെയ്താലും വാങ്ങാൻ ആളുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

T.K. Govindan says action against pothichor is not right
ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ല; അടിച്ചമർത്താം എന്നു കരുതുന്നത് മൗഢ്യം: മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഭക്ഷണ വിതരണത്തെ തടസപ്പെടുത്തിയുള്ള രാഷ്ട്രീയം ശരിയല്ല. ഇതിനോട് താൻ യോജിക്കുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ തുറന്ന് പറഞ്ഞു. അഴിക്കോടൻ മന്ദിരത്തിന് അദാനിയുടെ ഫണ്ട് ഉണ്ടെന്ന റിജിൽ മാക്കുറ്റിയുടെ വാദം അസംബന്ധമാണെന്നും തളിപ്പറമ്പ് എംഎൽഎ പറഞ്ഞു.

സിപിഐഎമ്മിലെ നേതാക്കളുടെ പല വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വിഴിഞ്ഞം വിഷയത്തിലെ ഇടതുനേതാക്കളുടെ അഭിപ്രായ പ്രകടനം പാർട്ടിയുടെ ആശയക്കുഴപ്പമാണ് തുറന്ന് കാട്ടുന്നതെന്നും ടി.കെ. ഗോവിന്ദൻ വിമർശിച്ചു.

T.K. Govindan says action against pothichor is not right
എത്ര വലിച്ചിഴച്ചാലും അവര്‍ തെരുവിൽത്തുടരും; ഫാസിസ്റ്റ് ഭരണകൂടം വീഴുകതന്നെ ചെയ്യും: മന്ത്രി എം. ലിജു
News Malayalam 24x7
newsmalayalam.com