സംസ്ഥാനത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിരോധനം; അന്യസംസ്ഥാന ബോട്ടുകൾ ഉടൻ കേരളാതീരം വിടണമെന്ന് നിർദേശം

52 ദിവസത്തേക്കാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Trolling banned in the state from June 9th
സംസ്ഥാനത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിരോധനം
Published on
Updated on

കൊച്ചി: ജൂൺ ഒൻപത് മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. ജൂലായ് 31 വരെ 52 ദിവസമാണ് നിരോധനം ഏർപ്പെടുത്തുക. കർശനമായി നടപ്പാക്കുന്നതിന് തീരദേശ ജില്ലകളിൽ പ്രത്യേക കൺട്രോൾ റുമൂകൾ തുറക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ ജൂൺ 9 ന് മുമ്പ് കേരള തീരം വിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. യന്ത്രവൽകൃത മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ വ്യാപകമായി വലയിലാവുകയും മത്സ്യകുഞ്ഞുങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇതിനാലാണ് എല്ലാവർഷം ജൂൺ-ജൂലൈ മാസങ്ങളിൽ നിരോധനം ഏർപ്പെടുത്തുന്നത്.

Trolling banned in the state from June 9th
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; അപകടം ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ

പരമ്പരാഗത മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത മത്സ്യബന്ധന ബോട്ടുകളെ ട്രോളിങ് നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Trolling banned in the state from June 9th
കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധികന് ദാരുണാന്ത്യം
News Malayalam 24x7
newsmalayalam.com