ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷൻ സിപിഐഎമ്മിൻ്റെ പുതിയ പാലക്കാട് ജില്ലാ സെക്രട്ടറി

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
V. Chenthamarakshan is the new CPIM Palakkad District Secretary
വി. ചെന്താമരാക്ഷൻ, സിപിഐഎമ്മിൻ്റെ പുതിയ പാലക്കാട് ജില്ലാ സെക്രട്ടറി
Published on: 
Updated on: 

പാലക്കാട്: പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതികളെ തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. പെരുമാറ്റദൂഷ്യം ഉൾപ്പെടെയുള്ള പരാതികളും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി നടത്തി പാർട്ടിയുടെ മുഖം മിനുക്കാനുള്ള ഇടപെടൽ. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് നവീകരണത്തിനുള്ള ഫണ്ട് ശേഖരണത്തിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു.

V. Chenthamarakshan is the new CPIM Palakkad District Secretary
സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി മറികടക്കാൻ നീക്കം; റീ ടെൻഡർ തീരുമാനവുമായി കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ

കാവശേരി ആനമാറിയിൽ പരേതരായ എ.വി വെള്ളാണ്ടി– ജാനകി ദമ്പതികളുടെ മകനായി 1960 ലാണ് ചെന്താമരാക്ഷൻ്റെ ജനനം. ചിറ്റൂർ കോളേജിലെ ബിരുദപഠനകാലത്ത്‌ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌ വന്നു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നി നിലകളിൽ ചെന്താമരാക്ഷ പ്രവർത്തിച്ചു.

തുടർന്ന്‌ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എന്നി ചുമതലകളും വഹിച്ചു. യുവജന നേതാവെന്ന നിലയിൽ നിരവധി സമരപേരാട്ടങ്ങൾക്ക്‌ നേതൃപരമായ പങ്ക്‌വഹിച്ചു. ഇന്ത്യയിൽനിന്നും ക്യൂബ സന്ദർശിച്ച യുവജന സംഘത്തിൽ അംഗമായിരുന്നു ചെന്താമരാക്ഷൻ.

സിപിഐഎം കാവശേരി ലോക്കൽ സെക്രട്ടറി, ആലത്തൂർ ഏരിയ സെക്രട്ടറി എന്നി ചുമതലകളും വഹിച്ചു. 2001 മുതൽ 2016 വരെ മൂന്ന്‌ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന്‌ വിജയിച്ചു. ആലത്തൂർ, കൊല്ലങ്കോട്‌, നെന്മാറ എന്നിവിടങ്ങളിൽനിന്ന്‌ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം ഏറ്റവും ജനകീയനായ എംഎൽഎയായി ജനങ്ങളിൽ നിറഞ്ഞുനിന്നു.

നിയമസഭാംഗമെന്ന നിലയിൽ വിവിധ കമ്മിറ്റികളിൽ അംഗമായ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളിലും സന്ദർശനം നടത്തി. നിലവിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു. ഭാര്യ ഗീത ആലത്തൂർ കാർഷിക ഗ്രാമവികസന ബാങ്ക്‌ ജോലി ചെയ്യുന്നു.

V. Chenthamarakshan is the new CPIM Palakkad District Secretary
തിരൂരങ്ങാടി നഗരസഭയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തട്ടിപ്പ്; പിന്നിൽ ആധാറും പാസ്‌പോർട്ടും സംഘടിപ്പിച്ചു നൽകുന്ന വൻ മാഫിയയെന്ന് സൂചന
News Malayalam 24x7
newsmalayalam.com