"വീഴ്ചകൾ ആവർത്തിക്കരുത്"; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്ത അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിച്ചു

മാനുഷിക പരിഗണന നൽകിയാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
Suspension of teacher who shared post against CM lifted
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്ത അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിച്ചു
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പോസ്റ്റ് ഷെയർ ചെയ്ത അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിച്ചു. ആറ്റിങ്ങൽ ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് മുഖ്യമന്ത്രിയെ വിമർശിച്ചതിന് സസ്പെൻഡ് ചെയ്തത്. മാനുഷിക പരിഗണന നൽകിയാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി സതീശൻ അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്നും അധ്യാപകന് താക്കീത് നൽകിയിരുന്നു. അധ്യാപകൻ ഇന്ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ പിൻവലിച്ചത്.

Suspension of teacher who shared post against CM lifted
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്ത സംഭവം: അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിക്കും

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് ജവാദ് സുബൈറിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന പ്രസ്താവനയെ പരിഹസിച്ചു കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. വകുപ്പിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് സർവീസ് സംഘടനകൾ രംഗത്ത് എത്തിയിരുന്നു.

Suspension of teacher who shared post against CM lifted
മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍
News Malayalam 24x7
newsmalayalam.com