സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക്‌നേർ; ധവളപത്രം പൊളിറ്റിക്കൽ രേഖയെന്ന് പിണറായി വിജയൻ

ധനകാര്യ വകുപ്പിനെ മറികടന്നാണ് ധവളപത്രം തയ്യാറാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Pinarayi Vijayan says the White Paper is a political document
ധവളപത്രം പൊളിറ്റിക്കൽ രേഖയെന്ന് പിണറായി വിജയൻ
Published on
Updated on

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രം സഭയിൽ വച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും നേർക്കുനേർ. ധവളപത്രം രാഷ്ട്രീയ പ്രേരിതമെന്ന് പിണറായി വിജയൻ പറഞ്ഞു. ധവളപത്രം പൊളിറ്റിക്കൽ രേഖയാണ്. തെരഞ്ഞെടുപ്പ് ജയം കൊണ്ട് എന്തുമാകാമെന്ന് കരുതേണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടേത് വീണിടത്ത് കിടന്ന് ഉരുളലാണ്. മുൻപ് ഇറങ്ങിയതെല്ലാം രാഷ്ട്രീയരേഖ ഇത് അല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ധനകാര്യ വകുപ്പാണ് ധവളപത്രം തയ്യാറാക്കേണ്ടത്. എന്നാൽ ഇവിടെ ധവളപത്രം തയ്യാറാക്കിയത് ധനകാര്യ വകുപ്പ് അല്ല.

Pinarayi Vijayan says the White Paper is a political document
"ജീവനക്കാരന് പനി ബാധിച്ചു"; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി

പ്രതിപക്ഷനേതാവിൻ്റെ വിമർശനത്തിൽ മുഖ്യമന്ത്രി മറുപടി നൽകി. നിങ്ങളുടെ നയം തുടരാൻ അല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ നിലപാട് പരിഹാസ്യമാണ്. പൊ തുമധ്യത്തിലുള്ള വിവരങ്ങൾ എങ്ങനെ പൊളിറ്റിക്കൽ രേഖയാകുമെന്നും വി.ഡി. സതീശൻ ചോദിച്ചു.

പ്രതിപക്ഷ നേതാവ് നടത്തിയതാണ് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏത് നിയമം ലംഘിച്ചാണ് നടത്തിയത് എന്ന് പറഞ്ഞിട്ടില്ല. ധവളപത്രം പ്രതിപക്ഷ നേതാവ് വായിച്ച് നോക്കിയിട്ട് പോലുമില്ലെന്നും വി.ഡി. സതീശൻ പരിഹസിച്ചു. ധവളപത്രം മന്ത്രിസഭ അംഗീകരിച്ചതാണെന്ന് സ്പീക്കർ പറഞ്ഞു. ക്രമപ്രശ്നം ഉള്ളതായി ചെയർ കാണുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

Pinarayi Vijayan says the White Paper is a political document
നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക്; മകൾക്ക് ആശ്രിത നിയമനം നൽകും
News Malayalam 24x7
newsmalayalam.com