പിണറായി മൂന്നാമതും അധികാരത്തിൽ വരും; തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കും: വെള്ളാപ്പള്ളി നടേശൻ

പിണറായി സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Vellappally Natesan
Published on
Updated on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ അധികാരത്തിൽ വരാൻ വ്യക്തമായ സാധ്യതകളുണ്ട്. സ്ഥാനാർഥി നിർണയ ശേഷം അതിൽ കൂടുതൽ വ്യക്തത വരും. പിണറായി സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Vellappally Natesan
ശബരിമലയിൽ നിന്നും നഷ്ടപ്പെട്ടത് 989 ഗ്രാം സ്വർണമല്ലെന്ന് എസ്ഐടി; റിപ്പോർട്ട് നാളെ ഹൈക്കോടതിയില്‍ സമർപ്പിക്കും

കേരളത്തിലെ ബിജെപിക്ക് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ വോട്ടിങ് ഷെയർ കൂടാനും സാധ്യതയുണ്ട്. രാജീവ്‌ ചന്ദ്രശേഖരും വലിയ മുന്നേറ്റം നടത്തിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Vellappally Natesan
സൂരജ് ലാമയുടേത് കൊലപാതകം, കൃത്യമായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജീവിച്ചിരുന്നേനെ; ആശുപത്രിക്കെതിരെ കുടുംബം

ഇന്ന് സാമുദായിക സംഘടനകൾക്ക് വൻ തോതിൽ പ്രധാന്യം വർധിച്ചു. വോട്ട് ചെയ്യിപ്പിക്കാനും, സ്ഥാനർഥിയെ നിർണയിക്കാനുമൊക്കെ സാമുദായിക നേതാക്കളുടെ പിന്തുണ വേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. സമുദായങ്ങൾ പാർട്ടിയുണ്ടാക്കി ആധിപത്യം സ്ഥാപിക്കുകായണ്. ഇവർ തന്നെയാണ് സ്ഥാനാർഥി നിർണയത്തിലും, വോട്ട് പിടിക്കാനും മുന്നിട്ട് ഇറങ്ങുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com