ഞായറാഴ്ച വരെ അതിശക്തമായ മഴ; നാല് ജില്ലകളിലും ഇന്ന് ഓറഞ്ച് അലേർട്ട്

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് ഉള്ളത്.
Very heavy rain until Sunday
ഞായറാഴ്ച വരെ അതിശക്തമായ മഴSource; News Malayalam 24X7
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഞായറാഴ്ച വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് ഉള്ളത്.

മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മലയോര തീരദേശ മേഖലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

Very heavy rain until Sunday
പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ പാളം തെറ്റി; അപകടം ബിലാസ്പൂർ തിരുനെൽവേലി എക്സ്പ്രസ് കടന്ന് പോകുന്നതിനിടെ

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Very heavy rain until Sunday
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; മരിച്ചത് 19 ദിവസം പ്രായമുള്ള കുഞ്ഞ്
News Malayalam 24x7
newsmalayalam.com