"റിസോർട്ടിൽ നിന്ന് കളക്ഷൻ എടുക്കാൻ പോകുന്ന ഞാൻ"; ഇ.പി ജയരാജനെ പരിഹസിച്ച് പി. ജയരാജൻ്റെ മകൻ്റെ വീഡിയോ പോസ്റ്റ്

പി.ജയരാജൻ്റെ റിസോർട്ട് ബന്ധം ആരോപിച്ച് ഇ.പി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് പോസ്റ്റ്.
Post by P. Jayarajan’s son mocks E.P. Jayarajan’s allegation
ഇ.പി ജയരാജൻ്റെ ആരോപണത്തെ പരിഹസിച്ച് പി. ജയരാജൻ്റെ മകൻ്റെ പോസ്റ്റ്
Published on: 
Updated on: 

കണ്ണൂർ: സിപിഐഎം നേതാവ് പി. ജയരാജനെതിരെ ഇ.പി. ജയരാജൻ ഉന്നയിച്ച റിസോർട്ട് ഓഹരി പങ്കാളിത്ത ആരോപണത്തെ പരിഹസിച്ച് പി. ജയരാജൻ്റെ മകൻ ആശിഷ് രാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. റിസോർട്ടിൽ നിന്ന് കളക്ഷൻ എടുക്കാൻ പോകുന്ന ഞാനും ലിയൂട്ടനും എന്ന വീഡിയോയാണ് ആശിഷ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇടുക്കി മാങ്കുളത്തുള്ള റിസോർട്ടിൽ പി. ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നും, ദുബായിൽ നടന്ന റിസോർട്ടിൻ്റെ ബോർഡ് മീറ്റിംഗിൽ അദ്ദേഹം അധ്യക്ഷനായെന്നും ഇ.പി. ജയരാജൻ പാർട്ടിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുള്ളവർക്ക് ഈ റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നും കത്തിൽ പറയുന്നു.

Post by P. Jayarajan’s son mocks E.P. Jayarajan’s allegation
വ്യാജ ഉൽപ്പന്നങ്ങൾക്ക് പ്രമോഷൻ നൽകുന്ന വ്ളോഗർമാർക്ക് പിടി വീഴും; കടുത്ത നടപടിയുമായി സർക്കാർ

കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി. ജയരാജൻ ഉന്നയിച്ച പരാതിയും, ഇതിന് മറുപടിയായി ഇ.പി. ജയരാജൻ നൽകിയ പരാതിയും അന്വേഷിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രണ്ടംഗ കമ്മീഷനെ പാർട്ടി നിയോഗിച്ചിട്ടുണ്ട്.

Post by P. Jayarajan’s son mocks E.P. Jayarajan’s allegation
മിഷൻ ചക്കക്കൊമ്പൻ; ചിന്നക്കനാലിൽ നിരോധനാജ്ഞ, മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരത്തിനും വിലക്ക്