

മന്ത്രിമാർക്കും ഉന്നത ഉദ്യോസ്ഥർക്കുമെതിരായ വിജിലൻസ് അന്വേഷണ വിവരങ്ങൾ രഹസ്യമാക്കി സർക്കാർ. വിജിലൻസ് ടി. സെക്ഷൻ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറക്കി.
* ടി1 സെക്ഷൻ (T1 Seat): മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ സ്റ്റാഫുകളുടെ വാർഷിക രഹസ്യ റിപ്പോർട്ടുകളുടെ (ACRs) പരിപാലനം, ഉയർന്ന സുരക്ഷയുള്ള വ്യക്തിഗത ഫയലുകളുടെയും ടോപ് സീക്രട്ട് രേഖകളുടെയും സൂക്ഷിപ്പ്, രഹസ്യ പരിശോധനകൾ, ഉന്നതതല സെൻസിറ്റീവ് വിജിലൻസ് അന്വേഷണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.
* ടി2 സെക്ഷൻ (T2 Seat): വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ്സ് ചെയ്യൽ, നിർണ്ണായക സോഴ്സ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള ഇന്റലിജൻസ് വിവരങ്ങളുടെ ശേഖരണവും വിശകലനവും, സുരക്ഷിതമായ പ്രത്യേക ടെലിഫോൺ ഹോട്ട്ലൈനുകൾ വഴിയുള്ള പൊതുജന പരാതികളുടെ മാനേജ്മെന്റ്, സർപ്രൈസ് പരിശോധനകളുടെ ഏകോപനം എന്നിവ നിർവഹിക്കുന്നു.