കേരളത്തിൽ അഞ്ച് ജില്ലകൾക്ക് കൂടി സാധ്യത; ചർച്ചകൾ നടക്കട്ടെയെന്ന് വി.ടി. ബൽറാം

വ്യക്തിപരമായ അഭിപ്രായം ആണെന്നും പാർട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായം അല്ലെന്നും ബൽറാം കുറിച്ചു.
VT Balram
വി.ടി. ബൽറാം Source: Facebook
Published on
Updated on

പാലക്കാട്: കേരളത്തിൽ പുതിയ ജില്ലകൾ വേണമെന്ന ആവശ്യമുന്നയിച്ച് കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി. ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സ്കോപ്പ് ഉണ്ടെന്നാണ് ബൽറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വ്യക്തിപരമായ അഭിപ്രായം ആണെന്നും പാർട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായം അല്ലെന്നും ബൽറാം കുറിച്ചിട്ടുണ്ട്.

VT Balram
'കനഗോലു' വഴി കോണ്‍ഗ്രസ് കണ്ടതെല്ലാം പാഴ്കിനാവാകും; മുഖ്യമന്ത്രിയുടെ മിഷന്‍ 110ല്‍ എല്‍ഡിഎഫിന് ശുഭപ്രതീക്ഷ: ബിനോയ് വിശ്വം

"ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം. എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം. കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം."എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതാർഹമാണ്. ഒരു കേരളീയൻ എന്ന നിലയിൽ ഇക്കാര്യത്തിൽ എൻ്റെ വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. ഇതെൻ്റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എൻ്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുൻകൂട്ടി വ്യക്തമാക്കുന്നു.

VT Balram
"ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല"; ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ട്:

1) ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.

2) എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.

3) മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം.

4) കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം.

ചർച്ചകൾ നടക്കട്ടെ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com