"കെ.സിയെ അല്ല, വി.ഡിയെ പിന്തുണയ്‌ക്കണം"; നിയുക്ത എംഎൽഎ വി.ടി. സൂരജിനെതിരെ ദളിത് കോൺഗ്രസ് നേതാവ്

കെ.സി. വേണുഗോപാലിനെ ആണ് പിന്തുണച്ചതെങ്കിൽ സൂരജ് അതിൽ നിന്നും പിന്മാറണമെന്ന് അനീഷ് ആവശ്യപ്പെട്ടു.
VT Sooraj
Published on
Updated on

കോഴിക്കോട്: ബാലുശേരിയിലെ നിയുക്ത എംഎൽഎ വി.ടി. സൂരജിനെതിരെ ദളിത് കോൺഗ്രസ് ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് എം.സി. അനീഷാണ് വി.ടി. സൂരജിനെതിരെ രംഗത്തെത്തിയത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.സി. വേണുഗോപാലിനെ ആണ് പിന്തുണച്ചതെങ്കിൽ സൂരജ് അതിൽ നിന്നും പിന്മാറണമെന്ന് അനീഷ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ചർച്ചയിൽ വി.ടി. സൂരജ് പിന്തുണയ്ക്കേണ്ടത് വി.ഡി. സതീശനെയാണ്. അല്ലാതെ കെ.സിയെ അല്ല. വി.ഡി. സതീശനെ പിന്തുണച്ചില്ലെങ്കിൽ ആഹ്ലാദ പ്രകടനങ്ങളിൽ നിന്നും പിന്മാറുമെന്നും അനീഷ് മുന്നറിയിപ്പ് നൽകി. കെ.സിയെ പിന്തുണച്ചാൽ സൂരജിനെതിരായി നിൽക്കേണ്ടി വരുമെന്നും എം.സി. അനീഷ് വീഡിയോയിലൂടെ വ്യക്തമാക്കി.

VT Sooraj
"നാലാള് കൂടുന്നിടത്ത് പോകാൻ പറ്റുന്നില്ല"; മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ലീഗിന് കടുത്ത അതൃപ്തി

അതേസമയം, മുതിർന്ന നേതാക്കളുടെ എതിർപ്പ് അവഗണിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. പിറവത്താണ് വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ വച്ചത്. "പട നയിച്ചവൻ നാട് നയിക്കട്ടെ, ഈ മനുഷ്യൻ ഒറ്റയ്ക്കാണെന്ന് കരുതരുത്" എന്ന് ഫ്ലക്സിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

VT Sooraj
മുഖ്യമന്ത്രി ചർച്ച: കെ. സുധാകരനും കെ. മുരളീധരനും ഡൽഹിയിലേക്ക്
News Malayalam 24x7
newsmalayalam.com