"വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും ജാഗ്രത പുലർത്തണം"; രാഹുൽ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

പാർട്ടിയുടെ സസ്പെൻഷൻ മറികടന്നും രാഹുൽ പ്രവർത്തിച്ചെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ
Source: Social Media
Published on
Updated on

ബലാത്സംഗ പരാതി ഉയർന്നതോടെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ. രാഹുലിനെതിരെ നടപടിയെടുക്കുന്ന വിഷത്തിൽ  യൂത്ത് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുകയാണ്. രാഹുലിനെതിരെ കോൺഗ്രസ് നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പല നേതാക്കളും പ്രതികരികരിക്കുന്നത്. പാർട്ടിയുടെ സസ്പെൻഷൻ മറികടന്നും രാഹുൽ പ്രവർത്തിച്ചെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ
ബലാത്സംഗ പരാതി: "നടപടി എടുത്തില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടും", രാഹുൽ മാങ്കൂട്ടത്തിലിനോട് കടക്ക് പുറത്തെന്ന് പറയാൻ കോൺഗ്രസ്

"പാർട്ടിയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതും തുറന്നുപറയുന്നതും നടപടി സ്വീകരിക്കുന്നതൊക്കെ സ്വാഭാവികം. പക്ഷേ വ്യക്തിപരമായ ശുദ്ധീകരണവും വ്യക്തിജീവിതത്തിൽ അതിർവരമ്പുകളും നിർബന്ധമാണ്. വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും അതു മറ്റുതരത്തിലുള്ള പരാതികൾ വരാതെ കാത്തുസൂക്ഷിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതും അതാത് വ്യക്തികൾ തന്നെയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണെന്നും ദുൽഖിഫിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം;

"ഒരു പൊതുപ്രവർത്തകൻ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പാർട്ടിയിൽ യൂണിറ്റ് പ്രസിഡണ്ട് മുതൽ അഖിലേന്ത്യാ പ്രസിഡണ്ട് വരെയുള്ള സ്ഥാനങ്ങൾ വഹിക്കുമ്പോൾ അവരെ പൊതുസമൂഹം നോക്കി കാണുന്നത് വലിയ പ്രതീക്ഷയോടെയായിരിക്കും.സർവ്വ മേഖലകളിലും പൊതുപ്രവർത്തകർക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് വളരെ ഉയരത്തിലാണ്. അത് ആ വ്യക്തിയെ കണ്ടോ വ്യക്തിയുടെ കഴിവിനെ കണ്ടോ അല്ല മറിച്ച് അവർ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ സ്വാധീനവും ആദർശവും മനസ്സിലാക്കി കൊണ്ടാണ്.പാർട്ടിയുടെ തണൽ ഇല്ലാതെ ഒരാൾക്കും യാതൊരു തരത്തിലുള്ള പേരും മഹിമയും ഇല്ല എന്ന് മനസ്സിലാക്കി തരുന്നതാണ് പലവിധത്തിലുള്ള സംഭവങ്ങളും. പാർട്ടിയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതും തുറന്നുപറയുന്നതും നടപടി സ്വീകരിക്കുന്നതൊക്കെ സ്വാഭാവികം.പക്ഷേ വ്യക്തിപരമായ ശുദ്ധീകരണവും വ്യക്തിജീവിതത്തിൽ അതിർവരമ്പുകളും നിർബന്ധമാണ്.വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും അതു മറ്റുതരത്തിലുള്ള പരാതികൾ വരാതെ കാത്തുസൂക്ഷിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതും അതാത് വ്യക്തികൾ തന്നെയാണ്.വ്യക്തിപരമായി നമുക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും ആകർഷണവും ഒക്കെ ഒരു കൊടിയുടെ കീഴിൽ പ്രവർത്തിക്കു

പിന്നെ ഈ വിഷയത്തിൽ കോൺഗ്രസിന് ക്ലാസെടുക്കാൻ വരുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾക്ക് അതിനുള്ള അർഹതയില്ല. നിങ്ങൾക്ക് പാർട്ടി കോടതികളിലും പാർട്ടി വേദികളിലുമാണ് ഇത്തരം പരാതികൾ ചർച്ച ചെയ്യാറുള്ളത്. ഇത്തരം വിഷയങ്ങളിൽ ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കാൻ പ്രാപ്തിയുള്ള സംഘടനയാണ് കോൺഗ്രസ്.."

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ
"എൻ്റെ അടുപ്പവും അടുപ്പക്കുറവും പാർട്ടി തീരുമാനത്തെ ബാധിക്കില്ല,  ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാകും": ഷാഫി പറമ്പിൽ

രാഹുലിനെ പോലൊരു പീഡകനെ ചുമക്കുന്നത് കോൺഗ്രസ്സിന് ഭൂഷണമല്ലെന്ന് സജന ബി സാജൻ. അതേ സമയം രാഹുലിന്റെ പേരിൽ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നതായി പരാതി പുറത്ത് വന്നിട്ടും പ്രതികരിക്കാതെ നിൽക്കുകയാണ് സംസ്ഥാന നേതൃത്വം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com