വനിതാ ഡോക്ടറുടെ കൊലപാതകം: കേസ് രേഖകൾ പൊലീസ് ഇന്ന് സിബിഐക്ക് കൈമാറണം, വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവാകാശ കമ്മീഷൻ

കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കളും ഡോക്ടർമാരുടെ സംഘവും കോടതിയെ സമീപിച്ചതോടെയാണ് നിർണായക ഇടപെടൽ ഉണ്ടായത്
വനിതാ ഡോക്ടറുടെ കൊലപാതകം: കേസ് രേഖകൾ പൊലീസ് ഇന്ന് സിബിഐക്ക് കൈമാറണം, വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവാകാശ കമ്മീഷൻ
Published on

കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറി. കേസ് രേഖകള്‍ പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ന് രാവിലെ പത്തുമണിക്കു മുമ്പായി രേഖകൾ കൈമാറണമെന്നാണ് ഉത്തരവ്. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കളും ഡോക്ടർമാരുടെ സംഘവും കോടതിയെ സമീപിച്ചതോടെയാണ് നിർണായക ഇടപെടൽ ഉണ്ടായത്. കേസിൽ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവാകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു. അത്യാഹിത വിഭാഗമൊഴികെ സർക്കാർ ആശുപത്രികളിലെ പ്രവർത്തനങ്ങൾ ഇതോടെ തടസപ്പെട്ടു.  8000ൽ പരം ഡോക്ടർമാർ പശ്ചിമ മഹാരാഷ്ട്രയിൽ പണിമുടക്കി. ഡൽഹിയിൽ അടക്കം വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾ നടന്നു. പിന്നാലെ ദേശീയ ആരോഗ്യമന്ത്രാലയം വിളിച്ചു ചേർത്ത യോഗത്തിൽ ഫോർഡ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതോടെ താത്കാലികമായി സമരത്തിൽ നിന്ന് പിന്മാറുകയാണെന്ന് റസിഡൻ്റ് ഡോക്ടേഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. 

ഫോർഡയുടെ പങ്കാളിത്തത്തോടെ സെൻട്രൽ പ്രൊട്ടക്ഷൻ ആക്ടിൽ പ്രവർത്തിക്കാൻ ഒരു കമ്മിറ്റി രൂപികരിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം. ഇതിനായുള്ള പ്രവർത്തനങ്ങൾ 15 ദിവസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി ജെപി നദ്ദ ഉറപ്പു നൽകിയതോടെയാണ് സമരം താത്കാലികമായി അവസാനിപ്പിക്കുന്നത്. 

വെള്ളിയാഴ്ച രാവിലെയാണ്, പി.ജി വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂനിയർ ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ, ശനിയാഴ്ച പ്രതിയായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മറ്റു പ്രതികളില്ലെന്നും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ അറിയിച്ചത്. വിദ്യാർഥിനി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതേ ആരോപണം കുടുംബവും നേരത്തെ ഉന്നയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com