കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: അന്വേഷണ ചുമതല ഹത്രസ്, ഉന്നാവോ കേസുകൾ അന്വേഷിച്ച സിബിഐ ഓഫീസർമാർക്ക്

കേസിൻ്റെ അന്വേഷണ ചുമതല സിബിഐയിലെ രണ്ട് ഉന്നത വനിതാ ഓഫീസർമാർക്കാണ് കൈമാറിയത്.
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: അന്വേഷണ ചുമതല ഹത്രസ്, ഉന്നാവോ കേസുകൾ അന്വേഷിച്ച സിബിഐ ഓഫീസർമാർക്ക്
Published on


കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണ ചുമതല സിബിഐയിലെ രണ്ട് ഉന്നത വനിതാ ഓഫീസർമാർക്ക് കൈമാറി. ഹത്രാസ് ബലാത്സംഗ-കൊലപാതക കേസും ഉന്നാവോ ബലാത്സംഗക്കേസും അന്വേഷിച്ച സമ്പത്ത് മീണ ഐപിഎസ്, ഹത്രാസ് അന്വേഷണ സംഘത്തിൻ്റെ ഭാഗമായ സീമ പഹുജ എന്നിവർക്കാണ് കേസ് കൈമാറിയത്.

ALSO READ: 'മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായി, രാജിവെക്കണം'; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

അഡീഷണൽ ഡയറക്‌ടറായ മീണയ്ക്കാണ് 25 ഉദ്യോഗസ്ഥരുള്ള ടീമിന്റെ ചുമതല. 2007-ലും 2018-ലും മികച്ച അന്വേഷണത്തിന് രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ച അഡീഷണൽ പൊലീസ് സൂപ്രണ്ടായ പഹുജയ്ക്ക് ഗ്രൗണ്ട് ലെവൽ അന്വേഷണത്തിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.

അതേസമയം കേസിൽ മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തിയേക്കും. പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള കോടതി അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഇതുപ്രകാരം, ഇന്നാകും സിബിഐ പരിശോധന നടത്തുക. ശനിയാഴ്ച പ്രതിയുടെ മനഃശാസ്ത്ര ടെസ്റ്റും സിബിഐ നടത്തുമെന്ന് അറിയിച്ചിരുന്നു.


കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിക്കുക. കൊലപാതകത്തിൽ ഡോക്ടർമാരടക്കമുള്ളവരുടെ രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്നാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com