ശ്വേതയ്ക്ക് മറുപടി; അന്‍സിബയും മാലാ പാര്‍വതിയും ഇന്ന് മാധ്യമങ്ങളെ കാണും

ഇന്നത്തെ പ്രധാന വാർത്തകൾ
ശ്വേതയ്ക്ക് മറുപടി; അന്‍സിബയും മാലാ പാര്‍വതിയും ഇന്ന് മാധ്യമങ്ങളെ കാണും

ബൈക്കിന് തീപിടിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീ പിടിച്ചു. കോഴിക്കോട് പുതിയ പാലത്ത് വച്ചാണ് തീപിടുത്തം. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതിന് പിന്നാലെ തീ പടരുകയായിരുന്നു. ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

സിപിഐഎം നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ പ്രതികളായ സിപിഐഎം നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. എംപി കെ. രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍, മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, നിലവിലെ സിപിഐഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരാകേണ്ടത്.

പ്രതികള്‍ക്കെതിരെ ഇഡി ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ നേരിട്ട് കോടതിയില്‍ എത്തി കേസില്‍ ജാമ്യം എടുക്കാന്‍ നിര്‍ദേശിച്ചത്.

കേസില്‍ 55 പ്രതികള്‍ക്കെതിരെ ഇ.ഡി ആദ്യ കുറ്റപത്രം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് എ.സി.മൊയ്തീന്‍, കെ.രാധാകൃഷ്ണന്‍ എന്നിങ്ങനെ 28 പേരുള്‍പ്പെട്ട രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചത്.

ആയത്തുള്ള അലി ഖമനേയിയുടെ അന്ത്യ യാത്രയ്ക്ക് തുടക്കം 

125 ദിവസങ്ങള്‍ക്ക് ശേഷമാണ് ഖമനേയിയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നത്

ശ്വേതയ്ക്ക് മറുപടി; അന്‍സിബയും മാലാ പാര്‍വതിയും ഇന്ന് മാധ്യമങ്ങളെ കാണും
ആയത്തുള്ള അലി ഖമനേയിക്ക് വിട ചൊല്ലാൻ ഇറാൻ; സംസ്കാര ചടങ്ങുകൾക്ക് ഇന്ന് തുടക്കം

ശ്വേതയ്ക്ക് മറുപടി നല്‍കാന്‍

അമ്മ സംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് അന്‍സിബ ഹസന്‍, മായാ വിശ്വനാഥ്, മാലാപാര്‍വ്വതി, ഉഷാഹസീന എന്നിവര്‍ ഇന്ന് മാധ്യമങ്ങളെ കാണും. സംഘടനയിലെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശ്വേതാ മേനോന്റെയും രമേഷ് പിഷാരടിയുടെയും ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. സംഘടനയിലെ 17 അംഗ കമ്മറ്റി രാജിവച്ചതിന് തുടര്‍ന്നുണ്ടായ അഡ് ഹോക്ക് കമ്മിറ്റി ഹൈക്കോടതി ഇന്നലെ റദ്ദ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അഡ് ഹോക്ക് കമ്മറ്റിയിലെ കണ്‍വീനര്‍ സ്ഥാനം രമേശ് പിഷാരടി രാജിവെക്കുകയും ശ്വേത മേനോന്‍ നേരെ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.

News Malayalam 24x7
newsmalayalam.com