അഭിജിത്ത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഡൽഹി പൊലീസ്

ദീപ്‌കെയുടെ മുത്തശ്ശി സാവിത്രിബായി ശങ്കർറാവു ദീപ്കെയാണ് അന്തരിച്ചത്.
Police offer assistance to Deepika to attend her grandmother's last rites
മുത്തശ്ശിയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ദീപ്കെയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് പൊലീസ്
Published on: 
Updated on: 

ഡൽഹി: സിജെപി നേതാവ് അഭിജിത് ദീപ്കെയെ മുത്തശ്ശിയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലേക്ക് പോകാൻ സഹായിക്കാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ അഭിജിത് ദീപ്കെയെയും മറ്റ് സിജെപി നേതാക്കളെയും വിമാനത്തിനുള്ളിൽ വെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കസ്റ്റഡിയിലായിരിക്കെയാണ് മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള സാന്തുക് പിംപ്രി ഗ്രാമത്തിൽ താമസിക്കുന്ന ദീപ്കെയുടെ പിതാവിൻ്റെ അമ്മയായ സാവിത്രിബായ് ശങ്കർറാവു ദീപ്കെ അന്തരിച്ച വിവരം അറിയുന്നത്. ഡൽഹി പൊലീസ് തന്നെയാണ് കസ്റ്റഡിയിലുള്ള അഭിജിതിനെ ഈ വാർത്ത അറിയിച്ചത്.

Police offer assistance to Deepika to attend her grandmother's last rites
സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന് സിജെപി; അജിങ്ക്യ ഷിൻഡെ നയിക്കും

മാനുഷിക പരിഗണന മുൻനിർത്തി അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനും അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും ആവശ്യമായ യാത്രാ സൗകര്യങ്ങൾ ഒരുക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്യുകയായിരുന്നു. കസ്റ്റഡിയിൽ തുടർന്ന് പ്രതിഷേധവുമായി മുന്നോട്ട് പോകണമോ അതോ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലേക്ക് വിമാനമാർഗം മടങ്ങണമോ എന്നത് അഭിജിത് ദീപ്കെയ്ക്ക് തീരുമാനിക്കാമെന്ന് പൊലീസ് അറിയിച്ചു.

ദീർഘകാലമായി അസുഖബാധിതയായിരുന്ന ദീപ്കെയുടെ മുത്തശ്ശി പ്രായാധിക്യത്തെ തുടർന്നായിരുന്നു അന്ത്യം. കുടുംബാംഗങ്ങളോടൊപ്പം മുത്തശ്ശിയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ദീപ്കെ പോകുമോയെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

അഭിജിത്ത് ദീപ്കെയുടെ മാതാപിതാക്കളായ അനിതയും ഭഗവാൻ ദീപ്കെയും നിലവിൽ ഛത്രപതി സംഭാജി നഗറിലാണുള്ളത്. ഇവരുടെ വസതിക്ക് പുറത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നതിനായി ഇവർ ഉടൻ ഹിംഗോലിയിലേക്ക് തിരിക്കുമെന്നാണ് വിവരം.

Police offer assistance to Deepika to attend her grandmother's last rites
ജന്തർമന്തർ 2.0; പാറ്റകളുടെ സമരം ഏറ്റെടുത്ത അജിങ്ക്യ ഷിൻഡെ ആരാണ്?
News Malayalam 24x7
newsmalayalam.com