സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന് സിജെപി; അജിങ്ക്യ ഷിൻഡെ നയിക്കും

സിജെപി ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെയെയാണ് സമര നേതാവായി ദീപ്കെ പ്രഖ്യാപിച്ചിരിക്കുന്നത്.
Ajinkya Shinde will now lead the protest
സമരം ഇനി അജിങ്ക്യ ഷിൻഡെ നയിക്കും
Published on: 
Updated on: 

ഡൽഹി: ജന്തർ മന്തർ 2.0 സമരത്തിന് തൊട്ടുമുമ്പ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയെങ്കിലും ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകനേതാവ് അഭിജിത് ദീപ്കെ ആവർത്തിച്ച് വ്യക്തമാക്കി. സിജെപിയുടെ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ ജന്തർ മന്തറിലെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് പാർട്ടി പ്രഖ്യാപിച്ചു.

അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരെ വിമാനത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ദീപ്കെയുടെ പ്രഖ്യാപനം പുറത്തുവന്നത്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ ഷിൻഡെയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള, ദീപ്കെയുടെ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ ആണ് ഗ്രൂപ്പ് പുറത്തുവിട്ടത്. കസ്റ്റഡിയിലെടുത്തതിന് ശേഷം ദീപ്കെയിൽ നിന്ന് വന്ന ഏക പ്രതികരണമാണിത്.

Ajinkya Shinde will now lead the protest
ജന്തർമന്തർ 2.0; പാറ്റകളുടെ സമരം ഏറ്റെടുത്ത അജിങ്ക്യ ഷിൻഡെ ആരാണ്?

അറസ്റ്റ് മുൻകൂട്ടി കണ്ട് അഭിജിത് ഇന്നലെ രാത്രി തന്നെ ഈ വീഡിയോ മുൻകൂട്ടി റെക്കോർഡ് ചെയ്തതാണെന്ന് സിജെപി തങ്ങളുടെ എക്സ് പോസ്റ്റിൽ പറഞ്ഞു. പ്രതിഷേധം തടയാനാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സിജെപി പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കുകയും ആയിരക്കണക്കിന് ആളുകളെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും കർശന നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയതോടെ നഗരത്തിൽ വലിയതോതിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Ajinkya Shinde will now lead the protest
"പ്രതിഷേധക്കാർ തിങ്കളാഴ്ച തിരിച്ചെത്തിയാൽ, ഡല്‍ഹി വീണ്ടും പൂട്ടിയിടുമോ? ലാത്തികളല്ല, സര്‍ക്കാര്‍ നല്‍കേണ്ടത് ഉത്തരങ്ങള്‍"
News Malayalam 24x7
newsmalayalam.com