

അമരാവതി: ഗ്രാമീണ വിദൂര പ്രദേശങ്ങളില്‍ മൊബൈല്‍ സേവനം വര്‍ധിപ്പിക്കുന്നതിനായി പുതിയ പദ്ധതിക്ക് തൂടക്കമിട്ട് ആന്ധ്ര സര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭൂമി വാടകയില്ലാതെ നല്‍കും.
സബ്‌സിഡി നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും. മൊബൈല്‍ കണക്ടിവിറ്റി ലഭ്യമല്ലാത്ത പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഒരു ടവറിന് ഏകദേശം 450 വരിക്കാര്‍ എന്ന പ്രവര്‍ത്തന ബ്രേക്ക് ഇവന്‍ പരിധി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധിയിലെത്തിയാല്‍ സബ്‌സിഡി അവസാനിപ്പിക്കുകയും നിലവിലുളള വൈദ്യുതി നിരക്ക് ഈടാക്കുകയും ചെയ്യും. സഹായ പദ്ധതി മൂന്നൂ വര്‍ഷം കൂടുമ്പോള്‍ പുനഃപരിശോധിക്കും.
ബിഎസ്‌എൻഎൽ, ജിയോ, വോഡാഫോൺ, ഐഡിയ തുടങ്ങിയ സേവന ദാതാക്കളെയാണ് പദ്ധതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ 100 ശതമാനം മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.