"ഈ വഞ്ചകന് എന്റെ പാർട്ടി സീറ്റ് നൽകിയതിൽ ലജ്ജിക്കുന്നു": യൂസഫ് പഠാനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര

നവംബർ 18 ന് വഡോദര മുൻസിപ്പൽ കോർപ്പറേഷൻ ജനറൽ ബോർഡ് ഭൂമി കൈമാറ്റത്തിനുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.
TMC MP Mahua Moitra Slams Yusuf Pathan Over Vadodara Land Deal
TMC MP Mahua Moitra Slams Yusuf Pathan Over Vadodara Land DealNews Malayalam
Published on: 
Updated on: 

കൊൽക്കത്ത: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ വഡോദര മുൻസിപ്പൽ കോർപ്പറേഷൻ മുൻ ക്രിക്കറ്റ് താരവും എം.പിയുമായ യൂസഫ് പഠാന് പൊതുഭൂമി ഇളവുകളോടെ കൈമാറാൻ തീരുമാനിച്ചതിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് യൂസഫ് പഠാന് സീറ്റ് നൽകിയതിൽ ഖേദിക്കുന്നുവെന്നും "ഈ വഞ്ചകന് എന്റെ പാർട്ടി സീറ്റ് നൽകിയതിൽ ലജ്ജിക്കുന്നു" എന്നും മഹുവ എക്സിൽ കുറിച്ചു.

നവംബർ 18 ന് വഡോദര മുൻസിപ്പൽ കോർപ്പറേഷൻ ജനറൽ ബോർഡ് ഭൂമി കൈമാറ്റത്തിനുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിനൊപ്പം ചേർന്നതിനുള്ള പാരിതോഷികമാണ് ഈ ഭൂമി ഇടപാടെന്ന പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മഹുവയുടെ വിമർശനം. വഡോദരയിലെ തന്ദാൽജയിൽ യൂസഫ് പഠാന്റെ കുടുംബവീടിനോട് ചേർന്നുള്ള 978 ചതുരശ്ര മീറ്റർ ഭൂമിക്കാണ് കോർപ്പറേഷൻ അനുമതി നൽകിയത്.

TMC MP Mahua Moitra Slams Yusuf Pathan Over Vadodara Land Deal
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മമതയെ നീക്കി; പുതിയ അധ്യക്ഷന്‍ അരൂപ് റോയിയെന്ന് വിമതര്‍

ഏകദേശം 20.53 കോടി രൂപ വിപണി മൂല്യം കണക്കാക്കുന്ന ഈ ഭൂമിയിൽ 500 ചതുരശ്ര മീറ്റർ സ്ഥലം പഠാന് തികച്ചും സൗജന്യമായി നൽകാനാണ് തീരുമാനം. ബാക്കിയുള്ള 478 ചതുരശ്ര മീറ്റർ സ്ഥലം, നിശ്ചയിച്ച മൂല്യത്തിന്റെ 55 ശതമാനം നിരക്കിൽ അതായത് 5.52 കോടി രൂപയ്ക്ക് കൈമാറും. കോൺഗ്രസ് കൗൺസിലർമാരുടെ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് കോർപ്പറേഷൻ പ്രമേയം പാസാക്കിയത്. കോർപ്പറേഷൻ പരിസരത്തേക്ക് പ്രതിഷേധക്കാരെ പ്രവേശിപ്പിക്കാതെ തടയുകയും നിരവധി കോൺഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സൗജന്യമായി നൽകുന്ന ഭൂമിക്ക് പകരമായി തുല്യ മൂല്യമുള്ള ഭൂമി റവന്യൂ വകുപ്പ് കോർപ്പറേഷന് കൈമാറുമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2012 മാർച്ചിൽ ഈ ഭൂമി 99 വർഷത്തെ പാട്ടത്തിന് നൽകണമെന്ന് യൂസഫ് പഠാൻ ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. 2014-ൽ ഗുജറാത്ത് സർക്കാർ ഈ അപേക്ഷ തള്ളിയിരുന്നു. തുടർന്ന് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ ടിക്കറ്റിൽ ബഹറാംപൂർ മണ്ഡലത്തിൽ നിന്ന് പഠാൻ വിജയിച്ചതിന് പിന്നാലെ വഡോദര കോർപ്പറേഷൻ അദ്ദേഹത്തിന് ഭൂമി കൈയേറ്റ നോട്ടീസ് അയച്ചിരുന്നു. എന്നാൽ 2026 ജൂണിൽ മറ്റ് 19 വിമത ടി.എം.സി എം.പിമാർക്കൊപ്പം ചേർന്ന യൂസഫ് പഠാൻ 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ'യിൽ ലയിക്കുകയും എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ 2026 ഓഗസ്റ്റ് 31-ന് അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയിരുന്ന അപ്പീൽ പിൻവലിക്കുകയായിരുന്നു.

TMC MP Mahua Moitra Slams Yusuf Pathan Over Vadodara Land Deal
തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിക്കു നേരെയുള്ള ആക്രമണം; 'ഇൻഡ്യ' സഖ്യത്തില്‍ മമതയ്ക്ക് പിന്തുണയേറുന്നു